ഹേമ കമ്മിറ്റി: പരാതി അറിയിക്കാൻ നമ്പറും മെയിൽ ഐ.ഡിയും
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികളറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐ.ഡിയും ഒരുക്കി അന്വേഷണസംഘം. ഡി.ഐ.ജി അജിത ബീഗത്തിന്റെ മെയിൽ ഐ.ഡിയും ഓഫിസിലെ ഫോൺ നമ്പറുമാണ് നൽകിയിരിക്കുന്നത്. 0471 2330768 നമ്പറിലോ digtvmrange.pol@kerala.gov.in ഇ-മെയിൽ ഐ.ഡിയിലൂടെയോ പരാതികൾ അറിയിക്കാം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയവർക്കോ അല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിലോ പരാതി നൽകാം.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 12ഓളം പരാതികളാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്. റിപ്പോർട്ടിൽ മൊഴി നൽകിയവർ പരാതി നൽകാൻ തയാറാകുന്നില്ലെന്നാണ് വിവരം. മൊഴി നൽകിയവരെ സമീപിച്ചെങ്കിലും മുന്നോട്ട് പോകാൻ ആരും തയാറായില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് രഹസ്യമായി പരാതി നല്കാന് ഫോണ്‍ നമ്പറും മെയില്‍ ഐ.ഡിയും ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.