ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത്
text_fieldsതിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവിടും. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് എതിരായ ഹരജി ഹൈകോടതി തള്ളിയ പശ്ചാത്തലത്തിലാണ് നടപടി. 299 പേജ് റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 233 പേജാണ് വിവരാവകാശ അപേക്ഷകർക്ക് സാംസ്കാരിക വകുപ്പ് രാവിലെ 11ഓടെ കൈമാറുന്നത്.
കൊച്ചിയിൽ 2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് രൂപംകൊണ്ട വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ഹേമ, നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. നവംബർ 16ന് പ്രവർത്തനം ആരംഭിച്ച കമ്മിറ്റി 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചു. 2017 മുതല്‍ 2020 വരെ കാലയളവില്‍ 1,06,55,000 രൂപയാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സർക്കാർ ചെലവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.