Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹേമ കമ്മിറ്റി: നോഡൽ...

ഹേമ കമ്മിറ്റി: നോഡൽ ഓഫിസർക്ക്​ പരാതി നൽകാം -ഹൈകോടതി

text_fields
bookmark_border
High Court
cancel

കൊ​ച്ചി: സിനിമാരംഗത്തെ ചൂഷണങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി മുമ്പാകെ​ മൊഴി നൽകാൻ കഴിയാത്തവർക്ക്​ പ്രത്യേക അന്വേഷണസംഘത്തിന്‍റെ നോഡൽ ഓഫിസർക്ക്​ പരാതി നൽകാമെന്ന്​ ഹൈകോടതി. വിവരങ്ങൾ വെളിപ്പെടുത്തിയവർക്ക് ഭീഷണിയുണ്ടെങ്കിൽ അക്കാര്യവും അറിയിക്കാം. പരാതിക്കാരുടെ സ്വകാര്യത നോഡൽ ഓഫിസറായ കോസ്റ്റൽ എ.ഐ.ജി ജി. പൂങ്കുഴലി ഉറപ്പുവരുത്തുകയും വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുകയും വേണമെന്ന്​ ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെയാണ്​ നിർദേശം.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 50 കേസ്​ രജിസ്റ്റർ ചെയ്‌തെന്നും നാല്​ കേസിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയെന്നും സർക്കാർ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം, പരാതി നൽകിയവരെ അവരുടെ സംഘടനകളിൽനിന്ന് പുറത്താക്കുന്നതായി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ അഭിഭാഷക അറിയിച്ചു.

പരാതിക്കാർക്ക് കോടതിയെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി. വിമൻ ഇൻ സിനിമ കലക്ടിവിന്‍റെ (ഡബ്ല്യു.സി.സി) ഹരജിയിൽ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ കക്ഷിചേർത്ത കോടതി, കക്ഷിചേരാനുള്ള നടി രഞ്ജിനിയുടെ അപേക്ഷയും അംഗീകരിച്ചു. നോഡൽ ഓഫിസറുടെ അധികാരപരിധി വിപുലമാക്കിയതായി കോടതി​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtHema Committee Report
News Summary - Hema Committee Report: Complaint can be filed with Nodal Officer - High Court
Next Story