ഹേമ കമ്മിറ്റി റിപ്പോർട്ട്: വിവരാവകാശ കമീഷനിൽ കള്ളക്കളിയോ?
text_fieldsതിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ വിവരാവകാശ കമീഷനിലും കള്ളക്കളികൾ നടന്നതായി സൂചന. പുതിയ ഹരജി അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിന് ആദ്യം നൽകാത്തതിന് പിന്നിൽ ചില കളികൾ നടന്നതായാണ് ആക്ഷേപം. അപ്പീൽ പരിഗണിക്കുന്ന ബെഞ്ച് പുതിയ ഹരജിയെക്കുറിച്ച് അറിഞ്ഞത് തന്നെ ഏറെ വൈകിയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം ആണ് പരിഗണിച്ചിരുന്നത്. ഉത്തരവ് പറയുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് പുതിയ ഹരജി വിവരാവകാശ കമ്മീഷണർ ഈ വിഷയം അറിയുന്നത്.
കമ്മീഷന് അകത്ത് ആസൂത്രിത നീക്കം നടന്നെന്നാണ് സംശയം. ഈ വിഷയത്തിൽ കമ്മീഷനിലെ ഉന്നതന്റെ ഇടപെടൽ നടന്നതായാണ് പറയുന്നത്.
ശനിയാഴ്ചയായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാർ ആദ്യം പുറത്തുവിടുമെന്ന് പറയുകയും പിന്നീട് മറച്ചുവെക്കപ്പെടുകയും ചെയ്ത 11 ഖണ്ഡികകൾക്കുമേൽ നൽകിയിരുന്ന അപ്പീലിൽ വിധി പറയാനായി വിവരാവകാശ കമ്മീഷൻ നിശ്ചയിച്ചിരുന്ന സമയം.
ഇതിനിടയിലാണ് രഹസ്യവിവരങ്ങൾ കൈമാറുന്നതു സംബന്ധിച്ച് മറ്റൊരു അപ്പീൽ എത്തിയത്. ഇതിൽ തീർപ്പുകൽപിച്ച ശേഷം മാത്രമേ ഉത്തരവുണ്ടാകൂവെന്നാണു പരാതിക്കാരനായ മാധ്യമപ്രവർത്തകൻ അനിരു അശോകൻ കമീഷൻ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.