Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ട്​: ഹരജികൾ ഇന്ന്​ പ്രത്യേക ബെഞ്ചിന്‍റെ പരിഗണനക്ക്

text_fields
bookmark_border
kerala high court 987896
cancel

കൊ​ച്ചി: ജ​സ്റ്റി​സ് കെ. ​ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​ക​ൾ പ്ര​ത്യേ​ക ബെ​ഞ്ച്​ ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കും. റി​പ്പോ​ർ​ട്ടി​ലെ ക്രി​മി​ന​ൽ കു​റ്റം സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​ക​ളാ​ണ്​ ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റി​സ് സി.​എ​സ്. സു​ധ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​രി​ഗ​ണി​ക്കു​ക. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ മു​ദ്ര​വെ​ച്ച ക​വ​റി​ൽ സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച ദി​വ​സ​വും ​ചൊ​വ്വാ​ഴ്ച​യാ​ണ്. ഇ​ത് കൂ​ടി പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും കോ​ട​തി നി​ല​പാ​ട്​ അ​റി​യി​ക്കു​ക.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ന്ന​തി​നെ​തി​രെ നി​ർ​മാ​താ​വ് സ​ജി​മോ​ൻ പാ​റ​യി​ൽ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി, ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പാ​യി​ച്ചി​റ ന​വാ​സ് ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രെ മു​ൻ എം.​എ​ൽ.​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി ഫ​യ​ൽ ചെ​യ്ത ഹ​ര​ജി തു​ട​ങ്ങി​യ​വ​യാ​ണ്​ ബെ​ഞ്ച്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി ആ​വ​ശ്യ​മാ​ണോ എ​ന്ന​ത​ട​ക്കം കാ​ര്യ​ത്തി​ലാ​ണ് കോ​ട​തി​യു​ടെ തീ​രു​മാ​നം ഉ​ണ്ടാ​കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PetitionHema Committee Report
News Summary - Hema Committee Report: Petitions for special bench consideration today
Next Story