Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ. ഹേമചന്ദ്ര‍​െൻറ...

എ. ഹേമചന്ദ്ര‍​െൻറ ഡി.ജി.പി പദവി സ്ഥിരപ്പെടുത്തി

text_fields
bookmark_border
എ. ഹേമചന്ദ്ര‍​െൻറ ഡി.ജി.പി പദവി സ്ഥിരപ്പെടുത്തി
cancel

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്ര​​​െൻറ ഡി.ജി.പി പദവി സ്ഥിരപ്പെടുത്തി. വിജിലന്‍സ് ഡയറക്ടറായിരുന്ന അസ്താന കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലാണിത്. 2016 മാര്‍ച്ചിൽ ഹേമചന്ദ്രനെ ഡി.ജി.പിയായി ഉയര്‍ത്തിയിരുന്നു. ഇതിനെ അക്കൗണ്ടൻറ് ജനറലും കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയവും എതിർത്തതിനെ തുടർന്ന്​ എ.ഡി.ജി.പിയുടെ തസ്തികയിലുള്ള ശമ്പളമേ ലഭിച്ചിരുന്നുള്ളൂ.

സ്​ഥിരപ്പെടുത്തിയതോടെ ഡി.ജി.പി റാങ്കിലുള്ള ശമ്പളം ലഭിക്കും. എൻ. ശങ്കര്‍റെഡ്​ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നിവരെയും ഡി.ജി.പിമാരായി ഉയര്‍ത്തിയിരുന്നു. ഇതില്‍ രാജേഷ് ദിവാന്‍ മേയിൽ വിരമിച്ചു. 1986 ബാച്ചില്‍പെട്ട ഹേമചന്ദ്രന് 2020 മേയ് വരെ സര്‍വിസുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkerala policekerala newsmalayalam newsA Hemachandran
News Summary - A Hemachandran DGP -Kerala News
Next Story