വൈഗയുടെ മൃതദേഹം കണ്ടെടുക്കുേമ്പാൾ പിതാവ് തിയറ്ററിൽ സിനിമ കാണുകയായിരുന്നു
text_fieldsകാക്കനാട്: മകൾ വൈഗയെ പുഴയിലെറിഞ്ഞ ശേഷം സനുമോഹന്‍റെ ഒളിവു ജീവിതം സംബന്ധിച്ച് ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വൈഗയെ കൊലപ്പെടുത്തിയശേഷം വാളയാർ അതിർത്തി വഴി തമിഴ്‌നാട്ടിലേക്ക് കടന്ന സനു മോഹൻ പിന്നീട് ബംഗളൂരുവിലേക്ക് തിരിച്ചു. അവിടത്തെ മൾട്ടിപ്ലക്സ് തിയറ്ററിൽ സനുമോഹൻ മലയാളം ഹൊറർ സിനിമ കണ്ടിരിക്കുേമ്പാഴാണ് മുട്ടാർ പുഴയിൽ നിന്ന് മകളുടെ മൃതദേഹം കണ്ടെടുക്കുന്നത്. ഒളിവിൽ കഴിഞ്ഞ ആദ്യദിനങ്ങളിൽ എങ്ങനെ ജീവിെച്ചന്ന ചോദ്യത്തിനായിരുന്നു മറുപടി. പോസ്റ്റ്മോർട്ടം നടപടിക്കുശേഷം വൈഗയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുന്നതിനുള്ള തിരക്കിലായിരുന്നു പിന്നീട് നാട്ടിലെ ബന്ധുക്കൾ.
വൈഗ തനിക്ക് ജീവനായിരുെന്നന്ന് പറയുമ്പോഴും കുട്ടിയെ കൊന്നശേഷമുള്ള ഇയാളുടെ ചെയ്തികൾ അന്വേഷണ സംഘത്തെപ്പോലും അദ്ഭുതപ്പെടുത്തുന്നതാണ്. ബംഗളൂരുവിലെ ദിവസങ്ങളിൽ ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലുമായിരുന്നു ഇയാൾ സമയം ചെലവഴിച്ചത്. ഇതൊന്നും തനിക്കൊരു പ്രശ്നമല്ലെന്ന രീതിയാണ് ഇയാളുടേതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സനു മോഹനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ സംഭവത്തിൽ ദുരൂഹത ഏറുകയാണ്. ഇയാളെ ബുദ്ധിമാനായ സൈകോ എന്നാണ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.
അതേസമയം അന്വേഷണ സംഘത്തിലെ മുഴുവൻപേർക്കും മികച്ച സേവനത്തിന് പ്രത്യേക പുരസ്കാരം നൽകാൻ പൊലീസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യോഗസ്ഥർക്ക് മികച്ച സേവനത്തിനുള്ള ഗുഡ് സർവിസ് എൻട്രി നൽകുമെന്ന് സിറ്റി പൊലീസ് കമീഷണർ എച്ച്. നാഗരാജുവും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.