ചെങ്ങറ പുനരധിവാസത്തിെൻറ പേരിൽ ചതിക്കപ്പെട്ടതിന് സാക്ഷികളിതാ..
text_fields.കാസർകോട്: 'കുടിക്കാതെയും കഴിക്കാതെയും കഴിഞ്ഞുകൂടുകയാണ് ഇൗ പാറപ്പുറത്ത്്. ഒരു മൂട് കപ്പ നടാനുള്ള മണ്ണുപോലും ഇവിടെയില്ല. വലിയ പ്രതീക്ഷകളുമായി ഇവിടെ വന്ന മഹാഭൂരിപക്ഷം പേരും നാട്ടിലേക്ക് പോയി. എങ്ങും പോകാൻ ഇടമില്ലാത്തതിനാൽ ഇവിടെയിങ്ങനെ കഴിഞ്ഞുകൂടുന്നു'. പെരിയയിലെ ചെങ്ങറ പാക്കേജിൽ ഭൂമിയും വീടും അനുവദിച്ചതിനെ തുടർന്ന് 10 വർഷം മുമ്പ് ആലപ്പുഴയിൽനിന്ന് വന്ന എസ്.സി വിഭാഗത്തിൽപെട്ട മണിയൻ അനുഭവത്തിൽനിന്ന് പറയുന്നതിങ്ങനെയാണ്. ആശാരിപ്പണി, ചെത്ത്, കൃഷി എന്നിങ്ങനെ പല ജോലികൾ ചെയ്തവരാണ് ഇവിടെ വന്നത്.
ഇവിടെ വന്നപ്പോൾ അവർക്ക് ചെയ്യാൻ ജോലിയില്ലായിരുന്നു. പറഞ്ഞ രീതിയിൽ, പറഞ്ഞ അളവിൽ വീടില്ല, മൂന്നിഞ്ചിൽ താഴെ കനമുള്ള കോൺക്രീറ്റ്. എപ്പോൾ തകർന്നുവീഴുമെന്നറിയില്ല. മഴ അകത്തു തന്നെയാണ് വന്നുവീഴുന്നത്.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ എസ്.സി വിഭാഗത്തിന് 50 സെൻറിനും മറ്റുള്ളവർക്ക് 25 സെൻറിനുമാണ് പട്ടയം അനുവദിച്ചത്. ഇവിടെയെത്തിയപ്പോൾ ഉദ്യോഗസ്ഥർ അത് യഥാക്രമം എട്ടു സെൻറാക്കി മാറ്റി. അവർ ഭൂമിയെ രണ്ടുതരമാക്കി. എട്ട് സെൻറിെൻറ പട്ടയം ഞാൻ വാങ്ങിയില്ല. ചിലർവാങ്ങി. 11.37 കോടി രൂപയാണ് സൗകര്യങ്ങൾക്കായി സർക്കാർ അനുവദിച്ചത്.
ഇത് ചെലവഴിക്കുന്നതിന് സൊസൈറ്റിയുണ്ടാക്കണമെന്ന് ഉദ്യോഗസ്ഥർ ചട്ടമുണ്ടാക്കി. എന്നാൽ, സൊസൈറ്റിക്ക് നൽകാതെ ഉദ്യോഗസ്ഥർ അത് നേരിട്ട് നിർവഹിച്ചു. 11.37 കോടിയിൽ മൂന്നിലൊന്ന് ചെലവഴിച്ചില്ല -മണിയൻ പറഞ്ഞു. മണിയൻ പറഞ്ഞതിെൻറ ബാക്കി ചെങ്ങറ കോളനിയുടെ കെ.ആർ. നാരായണൻ സഹകരണ സൊസൈറ്റി സെക്രട്ടറി തോമസ് പൂരിപ്പിച്ചു. 'രണ്ടു പശുക്കളെ തന്നു, അവയ്ക്ക് തീറ്റക്കായി പുല്ല് വിത്ത് തന്നു. എന്നാൽ, പുല്ല് വളർത്താൻ വെള്ളത്തിനുള്ള സൗകര്യം നൽകിയില്ല.
തൊഴിൽസംരംഭങ്ങൾ ആരംഭിക്കാൻ 50,000 രൂപ വായ്പ തരാമെന്നും പറഞ്ഞു. ഒന്നും നടന്നില്ല' -തോമസ് പറഞ്ഞു. പുനരധിവാസത്തിെൻറ പേരിൽ വരണ്ട ഭൂമിയിൽ ഉറപ്പില്ലാതെ വീട് ഭാഗികമായി നിർമിച്ചു നൽകുക, കുടിവെള്ളസൗകര്യം ഇല്ലാതിരിക്കുക, പാറ നൽകി അതിൽ കൃഷിചെയ്യാൻ പറയുക, ജോലിചെയ്യാതെ ജീവിക്കാൻ പറയുക ഇതൊക്കെയാണ് സർക്കാറിെൻറ ചെങ്ങറ പാക്കേജിൽ ഉണ്ടായത്. ഇതോടെ ആകെയുണ്ടായിരുന്ന 85ൽ 70ഒാളം പേരും സ്ഥലംവിട്ടു.
11.37 കോടി അനുവദിച്ചതിൽ ചെലവഴിച്ചത് 3.53 കോടി രൂപ മാത്രം. വെള്ളവും വെളിച്ചവും തൊഴിൽസംരംഭങ്ങൾ ഉണ്ടാകാനും അനുവദിച്ച തുക കലക്ടറുടെ അക്കൗണ്ടിൽ ഉണ്ട്. സൊസൈറ്റി വഴി ഒന്നും ലഭിക്കാതെ വന്നപ്പോൾ ആളുകൾ സഹകരിക്കാതെയായി. ഇൗ അവസരം നോക്കി കലക്ടർ റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകി. ചെങ്ങറക്കാർ സൊസൈറ്റിയുമായി സഹകരിക്കുന്നില്ല, അവർക്ക് നൽകിയ ഭൂമി തിരിച്ചെടുക്കാമെന്ന്. വിദഗ്ധമായി പറ്റിക്കുകയായിരുന്നു എന്ന് വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.