Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുമ്പാശ്ശേരിയിൽ...

നെടുമ്പാശ്ശേരിയിൽ പിടിച്ചെടുത്ത ഹെറോയിൻ കൊച്ചിയിലേക്കുള്ളതോ ? അങ്ങനെ കരുതാൻ ഡി.ആർ.ഐക്ക്​ കാരണങ്ങളുണ്ട്​

text_fields
bookmark_border
നെടുമ്പാശ്ശേരിയിൽ പിടിച്ചെടുത്ത ഹെറോയിൻ കൊച്ചിയിലേക്കുള്ളതോ ?  അങ്ങനെ കരുതാൻ ഡി.ആർ.ഐക്ക്​ കാരണങ്ങളുണ്ട്​
cancel

നെടുമ്പാശേരി: ആഫ്രിക്കൻ സ്വദേശിയിൽ നിന്നും നാലര കിലോ ഹെറോയിൻ പിടിച്ചെടു ആ സംഭവത്തിൽ കൊച്ചിയിലും അന്വേഷണം. ദുബൈ വഴിയെത്തിയ ഇയാൾ ഹെഞോയിൻ ഡൽഹിയിലെത്തിക്കാനാണ് ലക്ഷ്യമിട്ടതെന്ന് മൊഴിനൽകിയെങ്കിലും ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് ഇത് വിശ്വസിക്കുന്നില്ല. കൊച്ചിയിൽ ചിലർക്ക്​ ഹെറോയിൻ കൈമാറാൻ പദ്ധതിയുണ്ടായിരുന്നുവെന്നാണ്​ അന്വേഷണ സംഘം കരുതുന്നത്​.

ഹെറോയിൻ നാലു പാക്കറ്റുകളിലാക്കിയാണ്​ സൂക്ഷിച്ചിരുന്നത്​. കൊച്ചിയിലടക്കമുള്ള ചിലർക്ക്​ കൈമാറാനായാണ്​ ഇങ്ങനെ സൂക്ഷിച്ചിരുന്നതെന്നാണ്​ ഡി.ആർ.ഐ കരുതുന്നത്​.

ഡൽഹിയിലേക്കുള്ള ടിക്കറ്റ് വിവരം തിരക്കിയപ്പോൾ തീവണ്ടി മാർഗമാണ്‌ പോകാനുദ്ദേശിച്ചതെന്നതായിരുന്നു വിശദീകരണം. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിനാണ് പിടിച്ചെടുത്തത്​. ഇതിന് വലിയ ഡിമാൻറാണുള്ളത്. ഇന്ത്യയിലെത്തിച്ച ശേഷം ഇത് സംസ്കരിച്ച് നിരവധി പായ്ക്കറ്റുകളാക്കി വിൽക്കുമ്പോൾ വില അനേകമടങ്ങ്​ വർധിക്കും.

തീവ്രവാദ സംഘടനകൾ ധനസമ്പാദനത്തിനു വേണ്ടിയാണോ ഹെറോയിനെത്തിക്കുന്നതെന്ന്​ എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാൻ തുറമുഖം വഴിയാണ് വലിയ തോതിൽ ഇപ്പോൾ ഹെറോയിനെത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ആഫ്രിക്കൻ സ്വദേശി സാഫി അഷറഫ് ആദ്യമായാണ് കൊച്ചിയിൽ വരുന്നത്. എന്നാൽ മറ്റ് പല രാജ്യങ്ങളും ഇയാൾ സന്ദർശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heroin
Next Story