പേര് വലിച്ചിഴച്ചാൽ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ഹൈബി ഈഡൻ
text_fieldsകൊച്ചി: കോടികളുടെ തട്ടിപ്പുനടത്തിയ മോൻസൺ മാവുങ്കലുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും ഇത്തരം കാര്യങ്ങളിൽ അനാവശ്യമായി തെൻറ പേരു വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ൈഹബി ഈഡൻ എം.പി. അയാളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുണ്ടാകുകയോ താൻ എന്തെങ്കിലും സഹായം നൽകുകയോ ചെയ്തെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നും എം.പി മാധ്യമങ്ങളോട് പറഞ്ഞു.
പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ ക്ഷണിച്ചതിെൻറ അടിസ്ഥാനത്തിൽ ഒരിക്കൽ മാത്രമാണ് ഇദ്ദേഹത്തിെൻറ വസതി സന്ദർശിച്ചത്, ആദ്യമായും അവസാനമായും കാണുന്നത് അന്നാണ്. നാലുവർഷമെങ്കിലും ആയിട്ടുണ്ടാകും ഇത്. മോൻസണുമായി ഫോണിൽ ബന്ധപ്പെടുകയോ ആശയവിനിമയം നടത്തുകയോ ഒരുമിച്ച് ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. പൊതുരംഗത്തുള്ള ആളുകൾക്ക് ചിത്രങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കാനാവില്ല. െടലിഫോൺ വിശദാംശങ്ങൾ പരിശോധിച്ച് അദ്ദേഹം ബന്ധപ്പെട്ട ആളുകൾ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.
മോൻസൺ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലെ കണ്ണി -ബെന്നി ബഹനാൻ
കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിലെ ഇന്ത്യയിലെ കണ്ണിയാണെന്നും ഇപ്പോഴത്തെ അന്വേഷണം ഇയാളെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും ബെന്നി ബഹനാൻ എം.പി. പണം തട്ടിപ്പ് കേസ് മാത്രമാക്കി നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികളെ രക്ഷിക്കാനാണോയെന്ന് സംശയമുണ്ട്. ഗൗരവമായ അന്വേഷണം നടത്തിയാൽ മാത്രമേ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാൻ കഴിയൂ.
ഇയാളുടെ വീടിനും വ്യാജപുരാവസ്തുക്കൾക്കും സംരക്ഷണം നൽകാൻ പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ കത്ത് നൽകാൻ ഇടയായ സാഹചര്യം വിശദീകരിക്കണം. സംസ്ഥാന ഡി.ജി.പിയും എ.ഡി.ജി.പിയും വീട്ടിൽചെന്ന് വാളും പരിചയും പിടിച്ചുനിൽക്കുന്നത് അന്വേഷണത്തിെൻറ ഭാഗമാണോയെന്നും ബെന്നി ബഹനാൻ ചോദിച്ചു. അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.