ഹൈബിയുടെ വിമർശനം; പ്രത്യാരോപണവുമായി മേയർ സൗമിനി ജയിൻ
text_fieldsകൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിെൻറ ഉത്തരവാദിത്തം കോർപറേഷെൻറ തലയിൽ കെട്ടിവ െച്ച ഹൈബി ഈഡൻ എം.പിയുടെ പ്രസ്താവനക്കെതിരെ കോർപറേഷൻ മേയർ സൗമിനി ജയിൻ. കൊച്ചിയുടെ വ ളർച്ചയിൽ ഓരോ ജനപ്രതിനിധിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കിയ മേയർ, നേട്ടങ്ങൾ മാത്രം സ്വന്തം പേരിലാക്കി നടന്നാൽ പോര, ഉത്തരവാദിത്തങ്ങൾ കൂടി തങ്ങൾക്കുണ്ടെന്ന് മനസ്സിലാ ക്കി പെരുമാറണമെന്നും പറഞ്ഞു. വെള്ളക്കെട്ട് വിവാദത്തിൽ ഹൈബി ഈഡെൻറ ആരോപണത്തെക്കു റിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.
കോ ർപറേഷൻ പരിധിയിലെ പ്രശ്നങ്ങളുടെ യഥാർഥ കാരണം കൃത്യമായി അറിയുന്നയാളാണ് ഹൈബി. ഇപ്പോഴത്തെ ഭാവമാറ്റത്തിെൻറ കാരണവും ഉദ്ദേശ്യവുമെന്താണെന്ന് മനസ്സിലാവുന്നില്ല. ഓരോ ജനപ്രതിനിധിക്കും പ്രതിസന്ധി ഘട്ടത്തിൽ ചില കർത്തവ്യമുണ്ട്. ഒന്നരമാസം മുമ്പ് റോഡ് അറ്റകുറ്റപ്പണി തുടങ്ങിെവച്ചെങ്കിലും അതു മുന്നോട്ടു പോവാതിരുന്നത് ജല അതോറിറ്റി അമൃത് പദ്ധതി പ്രകാരം റോഡുകളിൽ പൈപ്പ് ലൈൻ ഇടുന്ന പ്രവൃത്തി ഏറ്റെടുത്ത് റോഡുകൾ തിരിച്ചു നൽകാതിരുന്നതുമൂലമാണ്.
ഇതേതുടർന്ന് േമയറെന്ന നിലക്ക് താൻ വാട്ടർ അതോറിറ്റിക്ക് മുന്നിൽ കുത്തിയിരിപ്പ് നടത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നയാളാണ് ഹൈബി ഈഡൻ. വാട്ടർ അതോറിറ്റിയുടെ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയതാണ്. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഇ.ശ്രീധരെൻറ വിദഗ്ധാഭിപ്രായം തേടും. തെൻറ രാജിയുമായി ബന്ധപ്പെട്ട് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത്. രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് പറഞ്ഞ സൗമിനി ജയിൻ ഇതുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടിയിൽ ഒറ്റപ്പെട്ടെന്ന തോന്നലില്ലെന്നും കൂട്ടിച്ചേർത്തു.
ഒരാൾക്ക് ഒരുപദവി ശരിയായ ജനാധിപത്യരീതിയെന്ന് ടി.ജെ. വിനോദ്
കൊച്ചി: ഒരാൾക്ക് ഒരുപദവി എന്നതാണ് ശരിയായ ജനാധിപത്യരീതിയെന്ന് എറണാകുളം ഡി.സി.സി പ്രസിഡൻറ് കൂടിയായ നിയുക്ത എം.എൽ.എ ടി.ജെ. വിനോദ്. എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ഡി.സി.സി പ്രസിഡൻറ് സ്ഥാനം തുടരേണ്ടതുണ്ടോയെന്ന കാര്യം കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും. ഒരാൾക്ക് ഒരുപദവിയെന്നത് തെൻറ വ്യക്തിപരമായ നിലപാടാണ്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും എറണാകുളം പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കൊച്ചി മേയറെ മാറ്റുന്നത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നിട്ടില്ല. ഇക്കാര്യത്തിലും നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കെ.പി.സി.സി പ്രസിഡൻറിെൻറ തീരുമാനമായിരിക്കും അന്തിമം. 2018ൽ മറ്റിടങ്ങളിൽ പ്രളയമുണ്ടായപ്പോൾ അവർക്കൊക്കെ അഭയകേന്ദ്രമായി മാറിയ കൊച്ചിയാണ് ഇത്തവണ മുങ്ങിയത്.
1989ൽ 22 സെൻറിമീറ്ററിലേറെ പെയ്ത മഴയിലാണ് മുമ്പ് നഗരം ഇൗ അവസ്ഥയിലായിട്ടുള്ളത്. 19.16 സെൻറിമീറ്റർ മഴയാണ് ഇത്തവണ പെയ്തതെന്നാണ് കണക്ക്. കനത്ത മഴയിൽ നഗരത്തിലുണ്ടായ വെള്ളക്കെട്ട് നഗരസഭക്ക് മാത്രം പെട്ടെന്ന് പരിഹരിക്കാവുന്ന ഒന്നായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.