സംസ്ഥാനത്തും കേന്ദ്ര ഇൻറലിജൻസ് ജാഗ്രത നിർദേശം
text_fieldsതിരുവനന്തപുരം: കശ്മീർ സ്ഫോടനത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തും അതീവ ജാഗ്ര ത പുലർത്തണമെന്ന് കേന്ദ്ര ഇൻറലിജൻസ് വിഭാഗത്തിെൻറ മുന്നറിയിപ്പ്.
രാജ്യത്ത് ഇ നിയും സ്ഫോടന പരമ്പരകൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറി യിപ്പിനെതുടർന്നാണ് ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ അതീവജാഗ്രത പുലർത്തണമെന്ന നിർദേശം നൽകിയിട്ടുള്ളത്.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പാർക്കുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസും മുൻകരുതലുകൾ സ്വീകരിച്ച് തുടങ്ങി. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രദേശങ്ങളിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
തീരദേശ മേഖലകളിൽ പൊലീസ് പട്രോളിങ് കൂടുതൽ ശക്തമാക്കി. ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിലും പരിശോധന വ്യാപകമാക്കി. അപരിചിതരെ ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിൽ വിവരമറിയിക്കണമെന്ന് ഹോട്ടൽ അധികൃതർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ ഉപയോഗശൂന്യമായി ബാഗുകളോ കവറുകളോ ശ്രദ്ധയിൽപെട്ടാൽ വിവരം പൊലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആരാധാനാലയങ്ങളുടെ സുരക്ഷയും ഇവിടങ്ങളിലെ പട്രോളിങ് ശക്തമാക്കാനുള്ള നടപടികളും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.