സുധാകരെൻറ പരിഷ്കരണങ്ങൾക്ക് ഹൈകമാൻഡിെൻറ അംഗീകാരം
text_fieldsന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾക്ക് കോൺഗ്രസ് ഹൈകമാൻഡിെൻറ അംഗീകാരം. ജില്ലാതല പുനഃസംഘടന ഒരു മാസത്തിനുള്ളില്‍ പുർത്തിയാക്കും. യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് എം.എം ഹസൻ തുടരും.
രാഷ്ട്രീയകാര്യ സമിതി റിപ്പോർട്ടിൽ നിർദേശിച്ച പരിഷ്കാരങ്ങൾക്കാണ് അനുമതി നൽകിയത്.പുനഃസംഘടന ഗ്രൂപ് അടിസ്ഥാനത്തിലാകില്ലെന്നും കഴിവിെൻറ മാത്രം അടിസ്ഥാനത്തിലാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നതെന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സുധാകരൻ പറഞ്ഞു.
താന്‍ മുന്നോട്ടുവെച്ച പൊളിറ്റിക്കല്‍ സ്കൂള്‍ ദേശീയ നേതൃത്വം തത്വത്തിൽ അംഗീകരിച്ചുവെന്നും പാർട്ടിയുടെ ദേശീയ വക്താവിന് അതിെൻറ ചുമതല നൽകുമെന്നും സുധാകരൻ പറഞ്ഞു. ഹസനെ യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി കെ. മുരളീധരനെ കൊണ്ടുവരുന്നതിൽ കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ലെന്നും അതിനാൽ യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് എം.എം ഹസൻ തുടരെട്ട എന്നുമാണ് സുധാകരൻ ഹൈകമാൻഡിെന അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.