ഹൈകമാൻഡ് അനാവശ്യ ഇടപെടൽ നടത്തിയിട്ടില്ല; സ്ഥാനാർഥി നിർണയത്തെ കുറിച്ചുള്ള ചർച്ച അവസാനിപ്പിക്കണം -എ.കെ. ആന്‍റണി
text_fieldsന്യൂഡൽഹി: കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി നടക്കുന്ന കലഹം ഒതുക്കാൻ കളത്തിലിറങ്ങി മുതിർന്ന നേതാവ് എ.കെ. ആൻറണി. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അന്തിമപട്ടിക വരുന്നതുവരെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം മൗനംപാലിച്ചെങ്കിലും മുതിർന്ന നേതാക്കൾതെന്ന ആരോപണങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഹൈകമാൻഡ് പ്രതിനിധിയെന്നനിലയിൽ ആൻറണിയുെട ഇടപെടൽ.
സ്ഥാനാർഥി നിർണയത്തെ തുടർന്ന് പലർക്കും പരാതികളും പരിഭവവും ഉണ്ടെങ്കിലും ഭരണമാറ്റം സാധ്യമാക്കുന്ന വിധം യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിന് കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആൻറണി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സീറ്റുചർച്ചകൾ കഴിഞ്ഞു. തർക്കത്തിെൻറ കാലവും കഴിഞ്ഞു. ഹൈകമാൻഡ് അംഗീകരിച്ചതാണ് സ്ഥാനാർഥിപ്പട്ടികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർഥിപ്പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ ഇടം ലഭിച്ചില്ലെന്ന പരാതി ന്യായമാണ്. എല്ലാവശങ്ങളും പരിഗണിച്ച് പലതലത്തിൽ ചർച്ചചെയ്താണ് പട്ടിക തയാറാക്കിയത്. കോൺഗ്രസിൽ മാത്രമല്ല, മറ്റു പാർട്ടികളുടെ പട്ടികയിലും വനിത പ്രാതിനിധ്യം കുറവാണ്. അത് ക്രമമായി മാറ്റിയെടുക്കാനാണ് കോൺഗ്രസിെൻറ ശ്രമം. തലമുറമാറ്റത്തിലേക്ക് നയിക്കുന്നുവെന്നതാണ് ഇത്തവണ കോൺഗ്രസ് പട്ടികയുടെ മേന്മ.
ചില പരിഭവങ്ങളുള്ള കെ. സുധാകരനുമായി നേരത്തെ താൻ ദീർഘമായി സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി അധ്വാനിക്കുമെന്നു മാത്രമല്ല, കണ്ണൂരിൽനിന്ന് അഞ്ചു സീറ്റെങ്കിലും യു.ഡി.എഫിന് വേണ്ടി നേടിയെടുക്കുമെന്നുമാണ് സുധാകരൻ തന്നോട് പറഞ്ഞത്. ആ വാക്കാണ് താൻ വിശ്വസിക്കുന്നത്. കേരളത്തിൽ ഭരണം മാറിയേ തീരൂ. എൽ.ഡി.എഫിെൻറ ഭരണത്തിൽനിന്ന് ഏറ്റവും വേഗം മോചനമുണ്ടാകണമെന്ന് ജനം ആഗ്രഹിക്കുന്നു. ചെറിയ പരാതികളുടെ പേരിൽ യു.ഡി.എഫിെൻറ സാധ്യതകൾ നഷ്ടപ്പെടുത്തരുത്. പരിഭവമുള്ളവരെ ചേർത്തുപിടിച്ച് മുന്നോട്ടുപോകണം. സി.പി.എമ്മിലും ബി.ജെ.പിയിലും നടക്കുന്ന കലാപവുമായി തട്ടിച്ചു നോക്കിയാൽ കോൺഗ്രസ് എത്രയോ ഭേദം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടേതടക്കം, പരമ്പരാഗത വോട്ടുകൾ മുഴുവനും കോൺഗ്രസിന് കിട്ടിയില്ല. കേരളത്തിൽ സമുദായ സൗഹാർദം ഉറപ്പാക്കാൻ യു.ഡി.എഫിനേ കഴിയൂ എന്ന് ഇന്ന് ജനങ്ങൾ തിരിച്ചറിയുന്നു. സി.പി.എം-ആർ.എസ്.എസ് ഡീൽ കേരളത്തിൽ പുതിയ കാര്യമല്ല. ബി.ജെ.പിക്കെതിരെ നേമത്ത് ശക്തനായ സ്ഥാനാർഥിയെ നിർത്താനായി.
ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാർഥി ഇല്ലെന്ന ആക്ഷേപം, സ്ഥാനാർഥിനിർണയം കഴിയുേമ്പാൾ മാറുമെന്ന് ആൻറണി പറഞ്ഞു. യു.ഡി.എഫ് ജയിച്ചാൽ മുഖ്യമന്ത്രി ആരാണെന്ന ചോദ്യം ഇപ്പോൾ പ്രസക്തമല്ല. അത് കോൺഗ്രസിൽ നിന്നൊരാളായിരിക്കുമെന്ന് ആൻറണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.