കോൺഗ്രസ് പുനഃസംഘടനക്ക് ഹൈകമാൻഡിന്റെ പച്ചക്കൊടി; ഗ്രൂപ്പുകൾക്ക് തിരിച്ചടി
text_fieldsതിരുവനന്തപുരം: സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാർട്ടിയിലെ അവശേഷിക്കുന്ന പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പുകളുടെ ആവശ്യം ഹൈകമാൻഡ് തള്ളി. എല്ലാവരെയും വിശ്വാസത്തിലെടുത്ത് പുനഃസംഘടന നടപടികളുമായി മുന്നോട്ടുപോകാൻ കെ.പി.സി.സി നേതൃത്വത്തിന് അനുമതി നല്കി.
മറ്റ് സംസ്ഥാനങ്ങളില്‍ പുനഃസംഘടന നടക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മാത്രമായി നിർത്താനാകില്ലെന്നാണ് ദേശീയ നേതൃത്വത്തിെൻറ നിലപാട്. ഹൈകമാൻഡ് തീരുമാനം പാർട്ടിയിലെ എ,ഐ ഗ്രൂപ്പുകൾക്ക് കനത്ത തിരിച്ചടിയാണ്.
പുനഃസംഘടനയും സംഘടന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അംഗത്വ വിതരണവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്നാണ് ഹൈകമാൻഡ് നിലപാട്. പുനഃസംഘടന നടക്കുമെന്ന വ്യക്തമായ സൂചനയാണ് കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജന.സെക്രട്ടറി താരിഖ് അൻവർ കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ നൽകിയത്. അംഗത്വവിതരണം പൂർത്തിയാക്കുന്ന അടുത്ത മാർച്ച് 31 വരെ പുനഃസംഘടന തുടരാം.
മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തി മുന്നോട്ട് പോകുമെങ്കിലും എല്ലാ ആവശ്യങ്ങളും നടപ്പാക്കാൻ സാധിക്കില്ല. പാർട്ടിയുടെ ഉപദേശക സമിതിയെന്ന റോളിൽ രാഷ്ട്രീയകാര്യ സമിതി തുടരും. കെ.പി.സി.സി എക്സിക്യൂട്ടിവാണ് പരമാധികാര സമിതിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പുനഃസംഘടനയോടും പുതിയ സംസ്ഥാന നേതൃത്വത്തിെൻറ സമീപനങ്ങളോടുമുള്ള എതിർപ്പ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതിനു പിന്നാലെ, കേരളത്തിലെത്തിയ താരിഖ് അൻവർ, പുനഃസംഘടനയുടെ കാര്യത്തിൽ ഹൈകമാൻഡിെൻറ നിലപാടാണ് വ്യക്തമാക്കിയത്.
അതേസമയം, മുതിർന്ന നേതാക്കളെ പരമാവധി അനുനയിപ്പിച്ച് മുന്നോട്ട് പോകണമെന്ന് കെ.പി.സി.സി നേതൃത്വത്തിന് താരിഖ് നിർദേശം നൽകിയതായും അറിയുന്നു. പുനഃസംഘടനയുടെ കാര്യത്തിൽ ഹൈകമാൻഡ് സ്വീകരിച്ചിരിക്കുന്ന നിലപാട് സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് കനത്ത തിരിച്ചടിയാണ്.
പുനഃസംഘടന നിർത്തിവെക്കണമെന്ന അവരുടെ ആവശ്യം അംഗീകരിച്ചിെല്ലന്ന് മാത്രമല്ല, പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച കെ.പി.സി.സി എക്സിക്യൂട്ടിവാണ് സംസ്ഥാനത്ത് പാർട്ടിയുടെ പരമാധികാര സമിതിയെന്നും എ.െഎ.സി.സി വ്യക്തമാക്കിയിരിക്കുന്നു. ഇത് ഗ്രൂപ് നേതൃത്വങ്ങൾക്ക് മറ്റൊരു ആഘാതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.