സ്പ്രിന്‍ക്ലര്‍ കരാറില്‍ വീഴ്ചയെന്ന് ഉന്നത സമിതി അന്വേഷണ റിപ്പോര്‍ട്ട്
text_fieldsതിരുവനന്തപുരം: കോവിഡ് വിവര ശേഖരണത്തിനും വിശകലനത്തിനുമായി അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിന് കരാർ നൽകിയതിൽ വീഴ്ച വന്നതായി സർക്കാർ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് നൽകി. കരാർ ഒപ്പിടും മുമ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയില്ല. കരാറിന് മുമ്പ് നിയമ സെക്രട്ടറിയുടെ ഉപദേശം തേടാഞ്ഞത് നടപടിക്രമങ്ങളിലെ വീഴ്ചയാെണന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാരും സൈബർ സുരക്ഷ വിദഗ്ധൻ ഗുൽഷൻ റോയിയുമടങ്ങുന്ന സമിതിയാണ് ഇടപാട് പരിശോധിച്ചത്. 23 പേജ് വരുന്ന റിപ്പോർട്ടിൽ കരാറിലെ വീഴ്ചകൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
കരാറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തതും ഒപ്പിട്ടതും അന്നത്തെ ഐ.ടി സെക്രട്ടറിയായ ശിവശങ്കർ തന്നെയാണ്.
കോവിഡിെൻറ ഭാഗമായി ശേഖരിച്ച 1.80 ലക്ഷം പേരുടെ ഡേറ്റ സ്പ്രിൻക്ലറിന് ലഭ്യമായി. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ വിവരങ്ങൾ ഇതിലില്ല. പനി, ഛർദി പോലെ രോഗങ്ങളുടെ വിവരം മാത്രം. പത്ത് ദിവസത്തിനകം സി-ഡിറ്റിെൻറ സെർവറിലേക്ക് ഇത് മാറ്റി.
വിവര ചോർച്ച കണ്ടെത്താൻ സർക്കാറിന് നിലവിൽ സംവിധാനങ്ങളില്ലെന്ന് സമിതി വിലയിരുത്തി.
ഇത്തരം വിഷയങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ എട്ടിന നിർദേശങ്ങളും സമിതി മുന്നോട്ടുെവച്ചു. സി-ഡിറ്റിനെയും ഐ.ടി വകുപ്പിനെയും സാേങ്കതികമായി കൂടുതൽ ശക്തമാക്കുക, സി-ഡിറ്റ് ജീവനക്കാർക്ക് കാലാകാലങ്ങളിൽ പരിശീലനം നൽകുക, സർക്കാറിെൻറ ഡിജിറ്റൽ സാേങ്കതിക മേഖല ശക്തമാക്കുക, സെബർ സുരക്ഷ ഒാഡിറ്റിന് വൈദഗ്ധ്യമുള്ള കമ്പനികളെ എം-പാനൽ ചെയ്യുക അടക്കം നിർദേശങ്ങളുമുണ്ട്. സുപ്രധാന വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിലും സമിതി സർക്കാറിന് മാർഗനിർദേശം നൽകി.
സ്പ്രിൻക്ലർ മേധാവിയുമായും വിഡിയോ കോൺഫറൻസ് വഴി സമിതി ആശയവിനിമയം നടത്തിയിരുന്നു. കാലാവധി അവസാനിച്ചതിനെ തുടർന്ന് സ്പ്രിൻക്ലറുമായുള്ള കരാർ തുടരേണ്ടതില്ലെന്ന് കഴിഞ്ഞമാസം സർക്കാർ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.