പരിഗണനക്കെത്തുന്നതിൽ രണ്ടിലൊന്നും കുട്ടികളെ പീഡിപ്പിച്ച കേസുകൾ -ഹൈകോടതി
text_fieldsകൊച്ചി: തങ്ങൾക്ക് മുന്നിലെത്തുന്ന രണ്ടിലൊരു കേസ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളാണെന്ന് ഹൈകോടതി. ഇത്തരമൊരു സ്ഥിതിവിശേഷം അതീവ ലജ്ജാകരമാണെന്നും ക്രിമിനൽ കേസുകളുടെ അപ്പീൽ പരിഗണിക്കുന്ന ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
പോക്സോ കേസിൽ വിചാരണ കോടതി വിധിച്ച ശിക്ഷക്കെതിരെ പ്രതി മണി ബാലൻ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
2014 മേയ് നാലിന് പ്രതി 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി പറയുന്ന രീതിയിൽ സംഭവിക്കാൻ സാധ്യതയില്ലെന്നും ഇൗ മൊഴി അടിസ്ഥാനമാക്കി വയനാട് കൽപറ്റയിലെ പോക്സോ കോടതി തടവുശിക്ഷ വിധിച്ചത് നിലനിൽക്കില്ലെന്നുമായിരുന്നു ഹരജിക്കാരെൻറ വാദം.
എന്നാൽ, കുട്ടിയുടെ മൊഴിയിലെ ചെറിയ പോരായ്മകൾ ചൂണ്ടിക്കാട്ടിയുള്ള വാദം നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോക്സോ കേസിലെ ഒന്നൊഴികെ മറ്റ് എല്ലാ വകുപ്പുകൾ പ്രകാരവും വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈകോടതി ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.