കൊച്ചിയിലെ വെള്ളക്കെട്ട്: നഗരസഭക്ക് പരിഹരിക്കാന്‍ കഴിയില്ലെങ്കില്‍ ചുമതല കലക്ടര്‍ ഏറ്റെടുക്കണമെന്ന്
text_fieldsകൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. വെള്ളക്കെട്ട് പരിഹരിക്കാന്‍ നഗരസഭക്ക് കഴിയില്ലെങ്കില്‍ ചുമതല കലക്ടര്‍ ഏറ്റെടുക്കണമെന്ന് കോടതി പറഞ്ഞു. കൂടാതെ, വെള്ളക്കെട്ടിനെക്കുറിച്ച് ചൊവ്വാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ക്കും നഗരസഭ സെക്രട്ടറിക്കും നിര്‍ദേശം നല്‍കുകയും ചെയ്തു.
വെള്ളക്കെട്ട് പരിഹരിക്കാന്‍ നഗരസഭക്ക് കഴിയുന്നില്ലെങ്കില്‍ ദുരന്തനിവാരണ നിയമം അനുസരിച്ച് കലക്ടര്‍ക്ക് ഇടപെടാമെന്നാണ് കോടതി വ്യക്തമാക്കിയത്. അനാസ്ഥ തുടര്‍ന്നാല്‍ നഗരസഭ പിരിച്ചുവിടുന്നതടക്കം നടപടികളെക്കുറിച്ച് ആലോചിക്കേണ്ടി വരും -കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് നഗരം വെള്ളക്കെട്ടില്‍ മുങ്ങിയിരുന്നു. ഇതോടെയാണ് ഹൈകോടതി വീണ്ടും പ്രശ്‌നത്തില്‍ ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.