Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഴ്​സുമാർക്ക്​ മിനിമം...

നഴ്​സുമാർക്ക്​ മിനിമം വേതനം നൽകാത്ത മാനേജ്മെൻറുകൾക്കെതിരെ നടപടി പാടില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
നഴ്​സുമാർക്ക്​ മിനിമം വേതനം നൽകാത്ത മാനേജ്മെൻറുകൾക്കെതിരെ നടപടി പാടില്ലെന്ന്​ ഹൈകോടതി
cancel

കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് മിനിമം വേതനം നടപ്പാക്കാത്തതി​​​െൻറ പേരിൽ മാനേജ്മ​​െൻറുകൾക്കെതിരെ ശിക്ഷ നടപടികൾ പാടില്ലെന്ന്​ ഹൈകോടതി. മിനിമം വേതനം നടപ്പാക്കി ഏപ്രിൽ 23ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മലപ്പുറം നിംസ് ആശുപത്രി ചെയർമാൻ ഹുസൈൻ കോയ തങ്ങളും നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്​.

മിനിമം വേതനവുമായി ബന്ധപ്പെട്ട്​ 2009 ലും 2014 ലും സർക്കാർ പുറത്തിറക്കിയ വിജ്ഞാപനങ്ങൾ ചോദ്യം ചെയ്യുന്ന ഹരജികൾ കോടതിയുടെ പരിഗണനയിലാണ്​. ഇതിനിടെ​ സർക്കാർ പുതിയ വിജ്ഞാപനം ഇറക്കി നടപ്പാക്കാൻ നിർബന്ധിക്കരുതെന്നും ഇത്​ അന്യായമാണെന്നുമാണ്​ ഹരജിക്കാര​​​െൻറ വാദം. നിലവിലെ ഹരജ​ിക്കൊപ്പം പഴയ ഹരജികളും പരിഗണിക്കാമെന്ന്​ കോടതി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnurse strikemalayalam news
News Summary - High court Against Kerala Nurse Salary Hike-Kerala News
Next Story