Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി കലക്ടറെ...

ഇടുക്കി കലക്ടറെ മാറ്റാൻ ഹൈകോടതി അനുമതി

text_fields
bookmark_border
high court
cancel

​കൊച്ചി: ഇടുക്കി ജില്ല കലക്ടറെ മാറ്റാൻ സർക്കാറിന്​ ഹൈകോടതിയുടെ അനുമതി. സാധാരണ നടപടിക്രമത്തിന്‍റെ ഭാഗമായി കലക്ടർ ഷീബ ജോർജിനെ മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ നൽകിയ ഉപ ഹരജിയിലാണ്​ ജസ്റ്റിസ്​ മുഹമ്മദ്​ മുഷ്താഖ്​, ജസ്റ്റിസ്​ എസ്​. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​.

കൈയേറ്റം ഒഴിപ്പിക്കുന്നതടക്കം ചുമതലയുള്ളതിനാൽ കലക്ടറെ മാറ്റാൻ അനുമതി നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ മുൻ നിലപാട്​. പട്ടയത്തിനായി ജില്ലയിൽ പലരും കാത്തിരിക്കുകയാണെങ്കിലും നടപടികളിൽ വേണ്ട പുരോഗതിയില്ലെന്ന്​ കോടതി നിരീക്ഷിച്ചു. ഇതിനൊപ്പം അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും പട്ടയത്തിന്‍റെ കൃത്യത സംബന്ധിച്ച്​ അന്വേഷിക്കുകയും വേണം​. ഡിജിറ്റൽ സർവേ നടന്നു വരികയാണ്​.

മറ്റ്​ ഒട്ടേറെ ഉത്തരവാദിത്തങ്ങളുമുള്ളതിനാൽ ജില്ല കലക്ടർ എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക്​ വേണ്ടി ചെലവഴിക്കാൻ മതിയായ സമയം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ്​​ കലക്ടർക്ക്​ തുല്യമോ അതിലുമുയർന്ന പദവിയിലോ ഉള്ള ഉദ്യോഗസ്ഥനെ സ്​പെഷൽ ഓഫിസറായി നിയമിക്കാൻ നിർദേശിച്ചതെന്നും ഇക്കാര്യം സർക്കാർ പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Courtidukki collectorIdukki
News Summary - High Court allows transfer of Idukki Collector
Next Story