Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം ജില്ല സഹകരണ...

മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ചത് ശരിവെച്ച് ഹൈകോടതി

text_fields
bookmark_border
Kerala Bank
cancel

കൊച്ചി: മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ​ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. സിംഗിൾ ​െബഞ്ച് വിധി ചോദ്യം ചെയ്ത് റിസർവ് ബാങ്കും യു.എ. ലത്തീഫ് എം.എൽ.എയും 93 യു.ഡി.എഫ് സഹകരണ ബാങ്ക് പ്രസിഡന്‍റുമാരും സമർപ്പിച്ച അപ്പീലുകളാണ്​ ജസ്റ്റിസ്​ അമിത്​ റാവൽ, ജസ്റ്റിസ്​ സി.എസ്.​ സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​.

ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്ന സഹകരണ നിയമഭേദഗതിയെത്തുടർന്ന്​ സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച ലയന ഉത്തരവ്​ ചോദ്യം ചെയ്ത്​ നൽകിയ ഹരജി സിംഗിൾ ​െബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ്​​ അപ്പീൽ നൽകിയത്​.

സഹകരണം സംസ്ഥാന വിഷയമായതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് അധികാരമു​െണ്ടന്നായിരുന്നു സർക്കാർ വാദം. ലയനനടപടിയില്‍ ഇടപെട്ടാല്‍ നിക്ഷേപകരെയടക്കം ബാധിക്കും. വിഷയം പൊതുതാല്‍പര്യമുള്ളതുമാണെന്നും സർക്കാർ വ്യക്തമാക്കി. മലപ്പുറം ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത് കേന്ദ്ര നിയമത്തിനും നിക്ഷേപകരുടെ താല്‍പര്യത്തിനും എതിരാണെന്ന്​ റിസര്‍വ് ബാങ്കും വാദിച്ചു.

എന്നാൽ, കേന്ദ്രനിയമം നിക്ഷേപകര്‍ക്ക് മാത്രമാണ് പരിരക്ഷ ഉറപ്പാക്കുന്നതെന്നും ലയനത്തിന് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്​ തീരുമാനമെടുക്കാം. സംസ്ഥാനത്ത് 13 ജില്ല ബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിച്ചതിന് നൽകിയ റിസർവ്​ ബാങ്കിന്‍റെ അനുമതി തുടരുന്ന സാഹചര്യത്തിൽ സിംഗിൾ ​െബഞ്ച് വിധി ചോദ്യം ചെയ്ത് ആർ.ബി.ഐ അപ്പീൽ നൽകിയത്​ കൗതുകകരമാ​െണന്നും​ കോടതി നിരീക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BankMalappuram District Co-operative BankHigh court
News Summary - High Court approves Malappuram District Co-operative Bank merger
Next Story