വനിത കണ്ടക്ടർമാരുടെ മറ്റ് ജോലികൾ ഒഴിവാക്കിയത് ഹൈകോടതി ശരിെവച്ചു
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിയിൽ വനിത കണ്ടക്ടർമാർക്ക് അനുവദിച്ച മറ്റ് ജോലികൾ ഒഴിവാക്കിയതും ക്ലർക്ക് തസ്തികയിലുള്ളവരുടെ ഡ്യൂട്ടി സമയം മാറ്റിയതും ഹൈകോടതി ശരിവെച്ചു. ഇതുസംബന്ധിച്ച് മാനേജിങ് ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത ഹരജികൾ ഹൈകോടതി തള്ളി.
ജീവനക്കാരുടെ അദർ ഡ്യൂട്ടി ഒഴിവാക്കിയ എം.ഡിയുടെ ഉത്തരവ് ആശ്രിത നിയമനം വഴി സർവിസിൽ കയറിയ തങ്ങൾക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി വനിത കണ്ടക്ടറായ ശരണ്യമോഹൻ ഉൾപ്പെടെയുള്ളവരും ഡ്യൂട്ടി സമയം മാറ്റിയത് ശരിയായ നടപടിയല്ലെന്ന് ആരോപിച്ച് ആർ.എസ്. അനിൽ അടക്കമുള്ളവരും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
പൊതു ഉത്തരവ് എല്ലാവർക്കും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയായിരുന്ന ക്ലർക്കുമാരുടെ ഡ്യൂട്ടി സമയം രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാക്കിയാണ് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.