Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​:...

കോവിഡ്​: തിയറ്ററുകൾക്ക് മാത്രം നിയന്ത്രണം നീതീകരിക്കാനാവുമോയെന്ന് ഹൈകോടതി

text_fields
bookmark_border
Theatre
cancel

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്ന​തി​ന്റെ പേ​രി​ൽ തി​യ​റ്റ​റു​ക​ൾ​ക്ക് മാ​ത്രം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വു​മോ​യെ​ന്ന് ഹൈ​കോ​ട​തി.

വ്യാ​പ​നം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ൽ തി​യ​റ്റ​റു​ക​ൾ അ​ട​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കും തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി​യാ​യ തി​യ​റ്റ​ർ ഉ​ട​മ ഹ​രി നി​ർ​മ​ലും ന​ൽ​കി​യ ഹ​ര​ജി​യി​ൽ ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷി​ന്റെ ബെ​ഞ്ചാ​ണ് ഇ​ത്​ വാ​ക്കാ​ൽ ചോ​ദി​ച്ച​ത്. വി​ദ​ഗ്​​ധ സ​മി​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി.

തു​ട​ർ​ന്ന് നി​ല​വി​ലെ സാ​ഹ​ച​ര്യം തി​യ​റ്റ​ർ ഉ​ട​മ​ക​ൾ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​നോ​ട്​ മ​റു​പ​ടി തേ​ടി​യ സിം​ഗി​ൾ​ബെ​ഞ്ച് ഹ​ര​ജി വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

വ്യാ​പ​നം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ൽ തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ ജ​നു​വ​രി 20 ന്​ ​ന​ൽ​കി​യ ഉ​ത്ത​ര​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ തി​യ​റ്റ​റു​ക​ൾ അ​ട​ക്ക​ണ​മെ​ന്ന്​ കാ​ണി​ച്ച് ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ർ ജ​നു​വ​രി 24 ന്​ ​ന​ൽ​കി​യ ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ര​ജി​ക്കാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courttheatreCovid 19
News Summary - High Court asked how can justify regulation only for theatres due to covid
Next Story