Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡുകളുടെ അവസ്ഥ എ.ഐ...

റോഡുകളുടെ അവസ്ഥ എ.ഐ കാമറക്ക്​ നിരീക്ഷിക്കാനാകുമോയെന്ന് ഹൈകോടതി

text_fields
bookmark_border
AI camera
cancel

കൊച്ചി: റോഡുകളുടെ അവസ്ഥ എ.ഐ കാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോയെന്ന് ഹൈകോടതി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് എ.ഐ കാമറ റോഡുകളുടെ നിരീക്ഷണത്തിന്​ ഉതകുമോയെന്ന് കോടതി ആരാഞ്ഞത്​.

റോഡുകളുടെ ശോച്യാവസ്ഥ യഥാസമയം അറിയാത്തതാണ് പ്രശ്നപരിഹാരം വൈകാൻ കാരണമെന്ന്​ കോടതി വിലയിരുത്തി. എല്ലായിടത്തും എ.ഐ കാമറ സ്ഥാപിച്ചിട്ടില്ലെന്നും സ്ഥാപിച്ചയിടത്ത് റോഡിന്റെ സ്ഥിതി നിരീക്ഷിക്കാനാകുമോ എന്നത്​ പരിശോധിക്കാമെന്നും പൊതുമരാമത്ത് അഭിഭാഷകൻ അറിയിച്ചു.

ഇടപ്പള്ളി മുതൽ കണ്ടെയ്​നർ റോഡുവരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtAI camera
News Summary - High Court asks can AI cameras monitor the condition of roads
Next Story