Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിക്ഷേപം​ തിരികെ...

നിക്ഷേപം​ തിരികെ നൽകാത്ത സഹകരണ സംഘങ്ങളുടെ കാര്യത്തിൽ എന്ത്​ നടപടിയാണ്​ സ്വീകരിക്കുന്നത്? -സർക്കാറിനോട്​ ഹൈകോടതി

text_fields
bookmark_border
high court
cancel

കൊച്ചി: നി​ക്ഷേപകന്​ തുക തിരികെ നൽകാത്ത സഹകരണ സംഘങ്ങളുടെ കാര്യത്തിൽ എന്ത്​ നടപടിയാണ്​ സ്വീകരിക്കുന്നതെന്ന്​ സർക്കാറിനോട്​ ഹൈകോടതി. നിക്ഷേപത്തുക തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകൾ കോടതിയുടെ പരിഗണനയിലു​ള്ളത്​ ചൂണ്ടിക്കാട്ടിയാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ ഇക്കാര്യം സർക്കാറിനോട്​ ആരാഞ്ഞത്​.

കോട്ടയം പാലാ കീഴ്​ത്തടിയൂർ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന്​ രണ്ട്​ നിക്ഷേപകർ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. സഹകരണ മേഖലയിൽ വിശ്വാസമർപ്പിച്ച്​ പണം നിക്ഷേപിച്ച്​ തിരികെ ലഭിക്കാത്ത ഒട്ടേറെപ്പേരുണ്ട്​. ഇത്​ എല്ലാ സഹകരണ വായ്പ സമ്പ്രദായങ്ങളെയും ദോഷമായി ബാധിക്കും​. നിക്ഷേപത്തുകയുടെ കാലാവധി കഴിഞ്ഞാൽപോലും തിരിച്ചുകിട്ടാനിടയില്ലെന്ന ഗുരുതര സ്ഥിതിവിശേഷമാണ്​ ഇതുണ്ടാക്കുന്നത്​ -കോടതി പറഞ്ഞു.

വായ്പയെടുത്ത്​ കുടിശ്ശികയായവരിൽനിന്ന്​ റിക്കവറി നടപടികളിലൂടെ സർക്കാർ പണം തിരികെപ്പിടിച്ച്​ നൽകാത്തത്​ മൂലമാണ്​​ നിക്ഷേപത്തുക തിരികെ നൽകാനാവാത്തതെന്നായിരുന്നു ബാങ്കിന്‍റെ വാദം. കിട്ടാനുള്ള പണം സംബന്ധിച്ച നടപടികൾ ആർബിട്രേഷൻ നടപടികളിൽ കുരുങ്ങിക്കിടക്കുന്നതിനാൽ ബാങ്ക്​ സാമ്പത്തിക പ്രതിസന്ധിയിലാണ്​. അതിനാൽ പണം നൽകാനാവുന്നില്ലെന്ന്​ ബാങ്കിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

തുടർന്ന്​, സഹകരണ സ്​പെഷൽ ഗവ. പ്ലീഡർ പി.പി. താജുദ്ദീനെ വിളിച്ചുവരുത്തിയ കോടതി നിക്ഷേപങ്ങൾ നിക്ഷേപകൻ തിരികെ ആവശ്യപ്പെട്ടാൽ എന്താണ്​ ​ചെയ്യാറുള്ളതെന്ന്​ ആരാഞ്ഞു. നിക്ഷേപകൻ ആവശ്യപ്പെടുമ്പോൾ തന്നെ സംഘങ്ങൾ നിക്ഷേപത്തുക നൽകുകയെന്നതാണ്​ നിലവിലെ രീതിയെന്ന്​ സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. കാലാവധിക്കുമുമ്പ്​ പിൻവലിക്കുന്ന നിക്ഷേപത്തുകയുടെ കാര്യത്തിൽ പലിശനിരക്ക്​ കുറക്കുമെന്നും വ്യക്തമാക്കി.

ഇതോടെയാണ്​​​ പണം തിരികെ നൽകാൻ നിർവാഹമില്ലാത്ത സംഘങ്ങളുടെ കാര്യത്തിൽ എന്ത്​ നടപടി സ്വീകരിക്കുമെന്ന്​ കോടതി ആരാഞ്ഞത്​. ഹരജി ഏപ്രിൽ 11ന്​ വീണ്ടും പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Courtcooperative societies
News Summary - High Court asks Kerala govt what action is taken against cooperative societies
Next Story