റോഡപകടം: മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരത്തിന് വ്യവസ്ഥയുണ്ടോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: റോഡപകടങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടോയെന്ന് ഹൈകോടതി. റോഡ് തകരാർ മൂലമുണ്ടാകുന്ന അപകടങ്ങളിൽ കരാറുകാർക്ക് ബാധ്യതയുണ്ടെന്ന് ദേശീയപാത അതോറിറ്റി അഭിഭാഷകൻ അറിയിച്ചപ്പോഴാണ് ഇക്കാര്യം ആരാഞ്ഞത്.
അപകടം ഉണ്ടായ ഭാഗത്തെ റോഡിന്റെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥൻ, കരാറുകാർ എന്നിവരെക്കുറിച്ചും തകർന്ന് കിടക്കുന്ന മറ്റ് ഭാഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
റോഡ് സഞ്ചാരയോഗ്യമല്ലാത്തപ്പോൾ ടോൾ പിരിക്കാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ദേശീയപാത അതോറിറ്റിയോട് കോടതി നിർദേശിച്ചു. റോഡ് മികച്ച നിലയിൽ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം കൂടി ബന്ധപ്പെട്ടവർക്ക് നൽകുന്നതാണ് ടോൾ പിരിക്കാനുള്ള അനുമതിയെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.