Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡ്​ കെട്ടിയടച്ച്​...

റോഡ്​ കെട്ടിയടച്ച്​ സി.പി.എം സമ്മേളനം: ആരാണ്​ അധികാരം നൽകിയതെന്ന്​ ഹൈകോടതി

text_fields
bookmark_border
റോഡ്​ കെട്ടിയടച്ച്​ സി.പി.എം സമ്മേളനം: ആരാണ്​ അധികാരം നൽകിയതെന്ന്​ ഹൈകോടതി
cancel

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി സി.പി.എം ഏരിയ സമ്മേളനം നടത്തിയതിൽ ഹൈകോടതിയുടെ രൂക്ഷ വിമർശനം. റോഡ് കെട്ടിയടക്കാൻ ആരാണ്​ അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു.

കോടതിയുടെ മുൻ ഉത്തരവുകൾക്ക്​ വിരുദ്ധമാണ്​ നടപടി. ഗതാഗതവും കാൽനടയും തടസ്സപ്പെടുന്ന സമ്മേളനങ്ങൾ പാതയോരങ്ങളിൽപോലും നടത്താൻ പാടില്ലാത്തതാണ്. 2021ൽ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിൽ സ‌ർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ഹൈകോടതി തീരുമാനം സുപ്രീംകോടതി ശരി​െവക്കുകയും ചെയ്തതാണ്. മാർഗരേഖ ഫ്രീസറിൽ ​െവച്ചിരിക്കുകയാണോ എന്നും കോടതി ചോദിച്ചു. സമ്മേളനത്തിൽ ആരെല്ലാമാണ് പങ്കെടുത്തത്, എന്തെല്ലാം പരിപാടികൾ നടത്തി, എത്ര വാഹനങ്ങൾ കൊണ്ടുവന്നു, പരിപാടിക്ക് വൈദ്യുതി കിട്ടിയതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ അറിയിക്കണമെന്നും കോടതി പറഞ്ഞു.

ഡിസംബർ അഞ്ചിന്​ വഞ്ചിയൂരില്‍ കോടതിക്കും ​പൊലീസ്​ ​സ്​റ്റേഷനും സമീപമാണ് സി.പി.എം പാളയം ഏരിയ സമ്മേളനത്തിനായി റോഡിന്‍റെ ഒരുവശം കെട്ടിയടച്ച് സ്റ്റേജ് കെട്ടിയത്. ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പെട്ടിരുന്നു. വഴിതടഞ്ഞ് കെട്ടിയ പന്തലില്‍ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്​ ഉദ്​ഘാടനം ചെയ്തത്​. 50 പൊലീസുകാരെയും സ്ഥലത്ത്​ നിയോഗിച്ചിരുന്നു.

തുടർന്ന്, ഗതാഗതം തടസ്സപ്പെടുത്തി സമ്മേളനം നടത്തിയത്​ ചോദ്യം ചെയ്ത്​ എം.വി. ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി ഷേഖ്​ ദർവേഷ്​ സാഹിബ് എന്നിവരെ എതിർകക്ഷികളാക്കിയാണ് എറണാകുളം മരട് സ്വദേശി എൻ. പ്രകാശ്​ ഹരജി നൽകിയത്​. ജസ്റ്റിസ്​ അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ്​ എസ്​. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇന്ന് കേസ്​ പരിഗണിച്ചത്. വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടിന്​ വഞ്ചിയൂർ സി.ഐ ഫയലുകളുമായി നേരിട്ട്​​ ഹാജരായി ഇക്കാര്യത്തിൽ വിശദീകരണം ​നൽകാൻ തുടർന്ന്​ കോടതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMKerala High Court
News Summary - High Court asks who gave the authority to conduct CPIM conference in Road
Next Story