ജനങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ വേണം; കെ.സി.എയോട് ഹൈകോടതി
text_fieldsകൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരായ പരാതിയില്‍ രൂക്ഷ വിമർശനവുമായി ഹൈകോടതി. ജനങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് കെ.സി.എയോട് ഹൈകോടതി വ്യക്തമാക്കി. അതിനു പറ്റില്ലെങ്കിൽ രാജിവെച്ച് പുറത്തു പോകണമെന്നും കോടതി വാക്കാൽ പരാമർശം നടത്തി.
പുതിയതായി ചാർജ് എടുത്ത കമ്മിറ്റി ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന് കെ.സി.എ വാദിച്ചു. കെ.സി.എയില്‍ അഡ്മിനിസ്ട്രേറ്റര്‍ വന്നാല്‍ എന്താണ് കുഴപ്പമെന്നും കോടതി ചോദ്യം ഉന്നയിച്ചു.
കെ.സി.എയുടെ റെക്കോർഡുകളില്‍ കൃത്രിമവും തിരുത്തലും നടന്നിട്ടുണ്ട്. കോടതി അഡ്മിനിസ്ട്രേറ്റര്‍ വന്നാല്‍ അസോസിയേഷനില്‍ അഴിമതിയുണ്ടെന്ന് ജനം കരുതുമെന്നും കെ.സി.എ ചൂണ്ടിക്കാട്ടി.
അഴിമതിയുണ്ടെങ്കില്‍ പുറത്തുവരട്ടെ എന്ന് കോടതി ചൂണ്ടിക്കാട്ടി. ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കിയില്ല, തെരഞ്ഞെടുപ്പോ, ബൈലോ ഭേദഗതിയോ നടപ്പാക്കിയില്ലെന്നും കാണിച്ച് നല്‍കിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.