മേയ് ഒന്നു മുതൽ നാല് വരെ ആൾക്കൂട്ടവും പ്രകടനവും വിലക്കി ഹൈകോടതി
text_fieldsകൊച്ചി: വോെട്ടണ്ണലിനും തുടർന്നുള്ള ആഹ്ലാദ പ്രകടനത്തിനുമായി മേയ് ഒന്നു മുതൽ നാല് വരെ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും ഹൈകോടതി വിലക്കി. തെരഞ്ഞെടുപ്പ് കമീഷനും സർക്കാറും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ജില്ല കലക്ടർമാർ, കമീഷണർമാർ, എസ്.പിമാർ എന്നിവർ ഉറപ്പുവരുത്തണമെന്നും ഒരു തരത്തിലുള്ള കൂട്ടായ്മകളും യോഗങ്ങളും പ്രകടനങ്ങളും ജാഥകളും അനുവദിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കോവിഡ് പ്രോേട്ടാകോൾ ലംഘിക്കുന്നത് തടയാൻ പകർച്ചവ്യാധി തടയൽ നിയമം, ദുരന്ത നിവാരണ നിയമമടക്കം പ്രയോഗിക്കണം. ഡോ. കെ.പി. പ്രദീപ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
യോഗങ്ങളോ പ്രകടനങ്ങളോ നടത്താൻ രാഷ്ട്രീയ കക്ഷികളെയടക്കം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് സർക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോണി അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷനെ സ്വമേധയാ കക്ഷിചേർത്ത ശേഷം വിശദീകരണം തേടി. ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച റിപ്പോർട്ട് പരിഗണിക്കാൻ ഹരജി വീണ്ടും മേയ് നാലിന് പരിഗണിക്കും.
മേയ് ഒന്നുമുതൽ നാലുവരെ സംസ്ഥാനത്ത് ഒരുതരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ കൂട്ടായ്മകളോ യോഗങ്ങളോ കൂടിച്ചേരലുകളോ ജാഥകളോ ഘോഷയാത്രകളോ വിജയാഘോഷങ്ങളോ നടത്താതിരിക്കാൻ നടപടി വേണമെന്ന ഹൈകോടതി വിധി നടപ്പാക്കുന്നെന്ന് ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ല കലക്ടർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.