Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് പുനരധിവാസം:...

വയനാട് പുനരധിവാസം: എസ്റ്റേറ്റ്​ ഏറ്റെടുക്കൽ ഹൈകോടതി തടഞ്ഞു​

text_fields
bookmark_border
വയനാട് പുനരധിവാസം: എസ്റ്റേറ്റ്​ ഏറ്റെടുക്കൽ ഹൈകോടതി തടഞ്ഞു​
cancel

കൊച്ചി: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ടൗൺഷിപ് നിർമാണത്തിന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത്​ ഇതുസംബന്ധിച്ച ഹരജി തീർപ്പാകുന്നതുവരെ ഹൈകോടതി തടഞ്ഞു. ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർക്കായി മോഡൽ ടൗൺഷിപ്​ നിർമിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ എസ്​റ്റേറ്റ്​ ഉടമകൾ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിർദേശം.

നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ്​ ഹരജി നൽകിയത്​​. കേസ് നടപടികൾക്കുള്ള ഇവരുടെ അർഹതയിൽ തർക്കം ഉന്നയിച്ച് രണ്ട് ഉപഹരജികളും ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ എതിർ സത്യവാങ്മൂലം നൽകാൻ നിർദേശിച്ച കോടതി, ഹരജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

അതേസമയം, കോടതി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുന്ന എസ്​റ്റേറ്റുകളുടെ മൂല്യം കണക്കാക്കി നഷ്ടപരിഹാരത്തുക ​സിവിൽ കേസിലെ തീർപ്പിന്​ വി​ധേയമായി കോടതിയിൽ കെട്ടിവെക്കാമെന്ന്​ സർക്കാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Courtwayanad landslide
News Summary - High Court Blocks Estate Acquisition for wayanad landslide victims
Next Story