Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഹന്‍ലാലിനെതിരായ...

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്​: റിപ്പോർട്ടിന് രണ്ടാഴ്​ച കൂടി സമയം

text_fields
bookmark_border
മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്​: റിപ്പോർട്ടിന് രണ്ടാഴ്​ച കൂടി സമയം
cancel

കൊച്ചി: നടൻ മോഹന്‍ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം സൂക്ഷിച്ചെന്ന കേസിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന്​ ഹൈകോടതി രണ്ടാഴ്​ച കൂടി സമയം അനുവദിച്ചു. റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം തേടി വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുരേന്ദ്ര കുമാർ നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​െൻറ നടപടി.

കേസിൽ മൂന്നാഴ്ചക്കകം വന്യ ജീവി സംരക്ഷണ അധികൃതർ പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജൂലായ് 29ന്​ കോടതി നിർദേശിച്ചിരുന്നു. കേസിനെ തുടർന്ന് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം വ്യക്തമാക്കി മോഹൻലാലിന് സർട്ടിഫിക്കറ്റ് നൽകിയതിനാൽ കേസിൽ തുടർ നടപടികളുണ്ടായിട്ടില്ല. കേസിന് നിയമപരമായ തീർപ്പും ആയിട്ടില്ല. ഈ സാഹചര്യത്തിലാണ്​ കേസിൽ കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാൻ ഉതകുന്ന വിധം കേസ് നിലനിൽക്കുന്ന കീഴ്​ കോടതിയിൽ റിപ്പോർട്ട് നൽകാൻ ഡിവിഷൻബെഞ്ച്​ ഉത്തരവിട്ടത്​.

കോടതി ഉത്തരവിനെ തുടർന്ന്​ വനംവകുപ്പ് റേഞ്ച് ഒാഫീസർ ചില കാര്യങ്ങളിൽ വ്യക്​തത തേടി മേലുദ്യോഗസ്ഥർക്ക് കത്തു നൽകിയിരുന്നതായി വനംവകുപ്പ് കോടതിയെ രേഖാമൂലം അറിയിച്ചു. ഇത്​ സർക്കാറി​​െൻറ പരിഗണനയിലാണ്. മറുപടി ലഭിച്ചാലുടൻ റിപ്പോർട്ട് നൽകാമെന്നും സർക്കാറി​​െൻറ അനുമതി ലഭിച്ചാൽ കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്നും വനം വകുപ്പ്​ വ്യക്​തമാക്കി. മോഹൻലാലിന് നിയമപരമായി ആനക്കൊമ്പുകൾ കൈവശം വെക്കാൻ സർട്ടിഫിക്കറ്റ് നൽകിയതു ചോദ്യം ചെയ്ത് ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ. എ പൗലോസ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനിയിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtMohanlalkerala newsmalayalam news
News Summary - high court case against mohan lal-kerala news
Next Story