ബാലാവകാശ കമീഷൻ: രണ്ട് അംഗങ്ങളുടെ നിയമനം ഹൈകോടതി അസാധുവാക്കി
text_fieldsകൊച്ചി: സി.പി.എം വയനാട് ജില്ല കമ്മിറ്റിയംഗമടക്കം സംസ്ഥാന ബാലാവകാശ കമീഷനിലേക്ക് നിയമിക്കപ്പെട്ട രണ്ടംഗങ്ങളുടെ നിയമനം അസാധുവായി. അംഗങ്ങളെ നിയമിക്കാൻ രണ്ടാമതിറക്കിയ വിജ്ഞാപനവും തുടർനടപടികളും ഹൈകോടതി റദ്ദാക്കിയതോടെയാണ് കൊട്ടിയൂര്‍ പീഡനക്കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് പിരിച്ചുവിട്ട വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും സി.പി.എം വയനാട് ജില്ല കമ്മിറ്റി അംഗവുമായ ടി.ബി. സുരേഷ്, ശ്യാമളദേവി (കാസർകോട്) എന്നിവരുടെ നിയമനം റദ്ദായത്. ഇൗ ഒഴിവുകളിലേക്ക് ആദ്യ വിജ്ഞാപന പ്രകാരമുള്ള പട്ടികയിൽനിന്ന് യോഗ്യരായവരെ നിയമിക്കാനും കോടതി നിർദേശിച്ചു. അതേസമയം, ആദ്യ വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട നാലുപേരുടെ അംഗത്വത്തെ ഉത്തരവ് ബാധിക്കില്ല.
രണ്ടാം വിജ്ഞാപനം പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയെയും കോടതി വിമർശിച്ചിട്ടുണ്ട്. കമീഷനിലേക്ക് ആറംഗങ്ങളെ നിയമിച്ചത് ചോദ്യംചെയ്ത് കോട്ടയം സ്വദേശിനി ഡോ. ജാസ്മിന് അലക്സ് സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.കമീഷനില്‍ അംഗമാവാനുള്ള അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടി ആരോഗ്യ- സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം ഇറക്കിയ വിജ്ഞാപനമാണ് റദ്ദാക്കിയത്. പുതിയ വിജ്ഞാപനം ഇറക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിന് കാരണം വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. സത്യസന്ധമായല്ല മന്ത്രി തീരുമാനമെടുത്തതെന്ന് വേണം കരുതാൻ. അധികാരം സത്യസന്ധമായും ശരിയായ രീതിയിലും വേണം മന്ത്രി ഉപയോഗിക്കാൻ. ഭരണാധികാരികള്‍ യുക്തിപരമായാണ് തീരുമാനമെടുക്കേണ്ടത്. എന്തെങ്കിലും തോന്നലിേൻറയോ ചാഞ്ചല്യത്തിേൻറയോ അടിസ്ഥനത്തിലല്ല, പൊതുനന്മയായിരിക്കണം തീരുമാനത്തിെൻറ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
ബാലാവകാശ സംരക്ഷണ കമീഷനില്‍ 2017 ജനുവരി ഏഴിന് ഉണ്ടാവേണ്ട ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2016 നവംബര്‍ എട്ടിനാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. നവംബര്‍ 30 ആയിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. എന്നാല്‍, ഇത് 2017 ജനുവരി 20 വരെയാക്കി ജനുവരി 12ന് പുതിയ വിജ്ഞാപനമിറക്കി. ഇതാണ് കോടതിയിൽ ചോദ്യംചെയ്തത്. 103 അപേക്ഷകളാണ് ആദ്യ ഘട്ടത്തില്‍ ലഭിച്ചതെന്നും 40 പേര് മാത്രമേ മതിയായ യോഗ്യതയുള്ളവരുണ്ടായിരുന്നുള്ളൂവെന്നും എല്ലാ ജില്ലകളില്‍നിന്നും അപേക്ഷ ലഭിച്ചില്ലെന്നതും പരിഗണിച്ചാണ് തീയതി നീട്ടിയതെന്നായിരുന്നു സർക്കാർ വാദം.
എന്നാൽ, ഇത്രയും അപേക്ഷ ലഭിക്കുകയും 40 േപരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ട് പുതിയ വിജ്ഞാപനമിറക്കിയതിെൻറ അടിസ്ഥാനം വ്യക്തമാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുരേഷിനെതിരെ 12 ക്രിമിനല്‍ കേസുണ്ടായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിരുന്നു. ആറെണ്ണത്തില്‍ വെറുതെവിടുകയും ഒരെണ്ണത്തില്‍ ശിക്ഷിക്കുകയും ചെയ്തു. രണ്ടു കേസുകള്‍ ഒത്തുതീര്‍പ്പായി. മൂന്നെണ്ണത്തില്‍ വിചാരണ നടക്കുകയാണെന്നും അറിയിച്ചു.
രണ്ടാമത്തെ വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹരജിയെ തുടർന്ന് നടപടികൾ അന്തിമമാക്കുന്നത് കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു. പിന്നീട് ഇൗ ഉത്തരവിെൻറ കാലാവധി നീട്ടുകയും ചെയ്തു. ഇതിനിടയിൽ ആറംഗങ്ങളെ നിയമിച്ചപ്പോഴാണ് ഹരജിക്കാരി വീണ്ടും കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് ആറംഗങ്ങളും പദവി വിനിയോഗിക്കുന്നത് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നിലനിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.