കോതമംഗലം പള്ളി: ഒാർത്തഡോക്സ് സഭക്ക് ഹൈകോടതിയുടെ രൂക്ഷവിമർശനം
text_fieldsകൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളി കേസിൽ ഒാർത്തഡോക്സ് സഭക്ക് രൂക്ഷ വിമർശനവുമായി ഹൈകോടതി. കോടതി വിധി നടപ്പ ിലാക്കാൻ എന്തിനാണ് ഇത്ര ധൃതി കൂട്ടുന്നതെന്ന് കോടതി ചോദിച്ചു. ഒാർത്തഡോക്സ് സഭക്ക് വിധി നടപ്പാക്കി കിട്ടിയാൽ പ ോരെയെന്നും ജഡ്ജി ചോദിച്ചു.
കോടതി ആരുടെയും പക്ഷം പിടിക്കാനില്ല. വിധി നടപ്പാക്കുമെന്നും അതിന് തിരക്ക് കൂട്ടാനാവില്ലെന്നും ൈഹകോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ജില്ലാ കലക്ടറെ കോടതി തൽകാലമായി ഒഴിവാക്കിയിട്ടുണ്ട്.
ഒാർത്തഡോക്സ് സഭ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നത് ചെവ്വാഴ്ചത്തേക്ക് മാറ്റി. വിധിക്കെതിരെ സർക്കാർ അടക്കം സമർപ്പിച്ച പുനഃപരിശോധനാ ഹരജികളിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും.
ഒാർത്തഡോക്സ് വിഭാഗത്തെ കോതമംഗലം പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി 2019 ഡിസംബർ മൂന്നിന് ഹൈകോടതി വിധി പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിൽ പള്ളിയിൽ പ്രവേശിച്ച് പ്രാർഥന നടത്താൻ എത്തി. എന്നാൽ, പ്രവേശന കവാടത്തിൽ ഓർത്തഡോക്സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ വിഭാഗം പ്രതിരോധം സൃഷ്ടിച്ചിരുന്നു. തുടർന്നാണ് ജില്ലാ ഭരണകൂടത്തിനെതിരെ കോടതിയലക്ഷ്യ ഹരജിയുമായി തോമസ് പോൾ റമ്പാന്‍ ഹൈകോടതിയെ സമീപിച്ചത്.
െയല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 334 വര്‍ഷം പഴക്കമുള്ള കബറിടം അടക്കമുള്ള തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് കോതമംഗലം പള്ളിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.