ഗുരുവായൂരിൽ ആനക്ക് മർദനം: ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈകോടതി
text_fieldsകൊച്ചി: ഗുരുവായൂരില്‍ ആനയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡിന് ഹൈകോടതിയുടെ വിമർശനം. ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് വിഷയം സ്വമേധയാ ഹരജിയായി സ്വീകരിച്ച ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിമർശനമുന്നയിച്ചത്.
ആനക്കൊട്ടയില്‍ നടക്കുന്നത് ദേവസ്വം ബോര്‍ഡ് അറിയുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ മാത്രമല്ലേ ദേവസ്വം ബോർഡ് അധികൃതർ സംഭവം അറിഞ്ഞത്. അതിനുശേഷം വിശദാംശങ്ങൾ തേടിയോയെന്നും ആർക്കൊക്കെ എതിരെ നടപടിയെടുത്തുവെന്നും ആരാഞ്ഞു.
ഏഷ്യൻ എലിഫന്റ്സ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യർ നൽകിയ ഹരജിയിൽ പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിക്കാൻ കഴിഞ്ഞ ദിവസം ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.
അതേസമയം, ആനക്ക് മർദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ആനക്കോട്ടയിൽ പരിശോധന നടത്താൻ അനിമൽ വെൽഫെയർ ബോർഡിന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.