സ്ഥിരം പെർമിറ്റിനുള്ള നടപടിക്രമങ്ങൾക്കിടെ താൽക്കാലികാനുമതി
text_fieldsകൊച്ചി: സ്ഥിരം പെർമിറ്റിനുവേണ്ടിയുള്ള സ്വകാര്യ ബസുകളുടെ അപേക്ഷയിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ കോടതി ഉത്തരവ് പോലും പരിഗണിക്കാതെ താൽക്കാലിക പെർമിറ്റ് നൽകുന്ന ആർ.ടി.എ നടപടിക്കെതിരെ ഹൈകോടതി വിമർശനം. പ്രൈവറ്റ് ബസ് ഒാണേഴ്സ് അസോസിയേഷൻ വൈപ്പിൻ - പറവൂർ യൂനിറ്റ് നൽകിയ ഹരജി പരിഗണിക്കവേയാണ് മുൻ ഉത്തരവ് പാലിക്കാത്തതിൽ ഡിവിഷൻ ബെഞ്ച് ആർ.ടി.എ അധികൃതരെ വിമർശിച്ചത്. സ്ഥിരം പെർമിറ്റ് നൽകാനുള്ള നടപടി ക്രമത്തിെൻറ ഭാഗമായി സർവിസ് അനുവദിക്കുന്നതിൽ എതിർപ്പുള്ളവർക്ക് അറിയിക്കാൻ സമയം നൽകാറുണ്ട്.
ഈ ഇടവേളയിൽ താൽക്കാലിക പെർമിറ്റിന് അപേക്ഷിച്ചാൽ നൽകരുതെന്ന് കണ്ണൂർ ജില്ല ബസ് ഒാപറേറ്റേഴ്സ് അസോസിയേഷെൻറ കേസ് പരിഗണിക്കവേ, നേരത്തെ കോടതി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സ്ഥിരം പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് എതിർപ്പുണ്ടോയെന്ന് പരിശോധിക്കുക പോലും ചെയ്യാതെ താൽക്കാലിക പെർമിറ്റ് അനുവദിക്കുകയാണ് അധികൃതർ. ഇപ്പോഴും താൽക്കാലിക പെർമിറ്റ് നൽകുന്നത് സംബന്ധിച്ച് വിശദീകരണം തേടിയപ്പോൾ ആർ.ടി.എ മാപ്പപേക്ഷിക്കുകയാണ് ചെയ്തത്. ഇനിയും ഇൗ രീതി തുടരാൻ അനുവദിക്കരുത്. സ്ഥിരം പെർമിറ്റിനുള്ള അപേക്ഷയിൽ താൽക്കാലിക പെർമിറ്റ് അനുവദിക്കരുതെന്ന ഉത്തരവിെൻറ പകർപ്പ് ആർ.ടി.എ മാർക്കും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അപ്പേലറ്റ് അതോറിറ്റിക്കും ലഭ്യമാക്കാനും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.