രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.ബി.െഎ അന്വേഷണം: ഹരജിക്കാർക്ക് കോടതിയുടെ വിമർശനം
text_fieldsകൊച്ചി: ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴ് കേസുകളിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ഹരജിക്കാർക്ക് ഹൈകോടതിയുടെ വിമർശനം.
ഇൗ ആവശ്യമുന്നയിച്ച് തലശ്ശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയിട്ടുള്ള ഹരജി നവംബർ 13ന് പരിഗണിക്കാൻ മാറ്റിയിരിക്കെ മറ്റൊരു ഉപഹരജി നൽകിയതും ഇത് തീയതി നിശ്ചയിച്ച് മാറ്റിയിട്ടും വീണ്ടും തിങ്കളാഴ്ച കോടതിയുടെ പരിഗണനക്കെത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിെൻറ വിമർശനം.
പ്രധാന ഹരജി ഒക്ടോബർ 30ന് പരിഗണിച്ചപ്പോൾ നവംബർ 13ലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഇതിനുശേഷം മൂന്ന് കേസുകളിൽ കുറ്റപത്രം നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് ട്രസ്റ്റ് സെക്രട്ടറി ഉപഹരജി നൽകി. ഇരുകക്ഷികളുടെയും സൗകര്യം കണക്കിലെടുത്താണ് നവംബർ 13 ലേക്ക് ഹരജി മാറ്റിയതെന്നും ഇതിനുശേഷം ഹരജിയിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഉപഹരജി നൽകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നെന്നും ഡിവിഷൻബെഞ്ച് ആരാഞ്ഞു. തുടർന്ന് ഹരജി നവംബർ 13ന് തന്നെ പരിഗണിക്കാൻ മാറ്റി.
സി.പി.എം പ്രവർത്തകർ പ്രതികളായ കേസുകൾ പൊലീസ് തേച്ചുമാച്ചു കളയാൻ ശ്രമിക്കുകയാണെന്നും ഇൗ സാഹചര്യത്തിൽ സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാവശ്യപ്പെട്ടാണ് ട്രസ്റ്റ് ഹരജി നൽകിയിരിക്കുന്നത്.
കേസുകളിൽ അന്വേഷണം അവസാനിപ്പിച്ച് തിരക്കിട്ട് അന്തിമ റിപ്പോർട്ട് നൽകുന്നത് കേസിലെ ഇരകളുടെ ബന്ധുക്കൾക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാകുമെന്നും അതിനാല്‍, കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍നിന്ന് പൊലീസിനെ വിലക്കണമെന്നും കേസുകൾ അടിയന്തരമായി സി.ബി.ഐയ്ക്ക് വിടണമെന്നുമാണ് ഉപഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.