ഫീസ് അടക്കാത്തവരെ ഓൺലൈൻ ക്ലാസിൽനിന്ന് പുറത്താക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഫീസ് അടക്കാത്തതിെൻറ പേരിൽ ഓൺലൈൻ ക്ലാസിൽനിന്ന് കുട്ടികളെ പുറത്താക്കരുതെന്ന് ഹൈകോടതി. സ്കൂൾ ഫീസ് പൂർണമായി അടക്കാത്തവരെ ഓൺലൈൻ ക്ലാസിൽനിന്ന് പുറത്താക്കുമെന്ന ആലുവ മണലിമുക്ക് സെൻറ് ജോസഫ് പബ്ലിക് സ്കൂൾ അധികൃതരുടെ നിലപാട് ചോദ്യം ചെയ്ത് ചില കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഇടക്കാല ഉത്തരവ്. ഹരജിയിൽ കോടതി സി.ബി.എസ്.ഇയുടെയും സംസ്ഥാന സർക്കാറിെൻറയും വിശദീകരണം തേടി.
കോവിഡ് പശ്ചാത്തലം പരിഗണിച്ച് ഫീസ് അടക്കാത്തതിെൻറ പേരിൽ കുട്ടികളെ പുറത്താക്കരുതെന്നും തവണകളായി അടക്കാൻ അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഓൺലൈൻ ക്ലാസിനായി ലാപ്ടോപ് അടക്കം വാങ്ങിയതിലൂടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
സ്കൂൾ ഫീസിനുപുറമെ 5500 രൂപ അടക്കണമെന്നാണ് നിർദേശിച്ചത്. ഫീസ് ഇളവിന് അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. സെപ്റ്റംബർ 14നുമുമ്പ് ഫീസ് അടച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസിൽനിന്ന് ഒഴിവാക്കുമെന്ന് നോട്ടീസ് നൽകിയതായും ഹരജിയിൽ പറയുന്നു. ഫീസ് അടക്കാനാകുന്ന സമയപരിധി അറിയിക്കണമെന്ന് രക്ഷിതാക്കളോട് നിർദേശിച്ച കോടതി 23ന് കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.