ഓൺലൈൻ വിവാഹങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ ഹൈകോടതി നിർദേശം
text_fieldsകൊച്ചി: വിദേശത്തുള്ള വരെൻറ സാന്നിധ്യം വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ ഉറപ്പാക്കി വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകാൻ ഹൈകോടതി ഉത്തരവ്. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ വിവാഹ രജിസ്ട്രേഷൻ ഉദ്യോഗസ്ഥനാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ നിർദേശം നൽകിയത്.
വരെൻറ മാതാപിതാക്കളിൽ ആെരങ്കിലും നൽകുന്ന സത്യവാങ്മൂലത്തിെൻറ അടിസ്ഥാനത്തിൽ ഇവരുെടയും വധുവിെൻറയും ഒപ്പ് വെപ്പിച്ചശേഷം വരെൻറ സാന്നിധ്യം ഓൺലൈനിൽ ഉറപ്പാക്കി സർട്ടിഫിക്കറ്റ് നൽകണം.
ഒരു വർഷത്തിനകം വരൻ നേരിട്ടെത്തി രജിസ്റ്ററിൽ ഒപ്പിടണമെന്നും അല്ലാത്തപക്ഷം രജിസ്ട്രേഷൻ റദ്ദാക്കാൻ നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവിട്ടു. തൃശൂർ സ്വദേശിനി ജെ.എസ്. ശ്രീലക്ഷ്മി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2019 ആഗസ്റ്റ് 24ന് വിവാഹം കഴിഞ്ഞതിനെത്തുടർന്ന് കേരള രജിസ്ട്രേഷൻ ഓഫ് മാര്യേജസ് (കോമൺ) റൂൾസ് 2008 പ്രകാരം രജിസ്ട്രേഷന് വേണ്ടി ഭർത്താവ് സനൂപിെനാപ്പം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകി.
ഉദ്യോഗസ്ഥൻ അവധിയിലും തുടർന്ന് അവധി ദിവസങ്ങളുമായതിനാൽ ഒപ്പിടാൻ സാധിച്ചില്ല. ഇതിനിടെ, ദക്ഷിണാഫ്രിക്കയിലെ ജോലിസ്ഥലത്തേക്ക് ഭർത്താവിന് മടങ്ങേണ്ടി വന്നു.
പിന്നീട് ഒപ്പിടാൻ സാധിച്ചില്ല. ഇപ്പോൾ ഭർത്താവിനടുത്തേക്ക് പോകാൻ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്നും സർട്ടിഫിക്കറ്റ് ലഭിക്കാൻ ഭർത്താവ് നേരിട്ട് എത്തണമെന്നാണ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതെന്നും ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ വിഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അനുമതി നൽകണമെന്നുമായിരുന്നു ആവശ്യം.
തുടർന്നാണ് ഭർത്താവിനുവേണ്ടി രജിസ്റ്ററിൽ ഒപ്പുവെക്കാൻ ഭർത്താവിെൻറ പ്രതിനിധിയെന്ന നിലയിൽ മാതാപിതാക്കളിൽ ആരെയെങ്കിലും ചുമതലപ്പെടുത്തണമെന്നതടക്കം ഉപാധികളോടെ ആവശ്യം അനുവദിച്ചത്. വിഡിയോ കോൺഫറൻസ് സൗകര്യം ഹരജിക്കാരി ഒരുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.