Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരീക്ഷകൾക്ക്​ ഫോക്കസ്​...

പരീക്ഷകൾക്ക്​ ഫോക്കസ്​ ഏരിയ നിശ്ചയിക്കൽ: തീരുമാനം നടപ്പാക്കാത്തതിനെതിരായ ഹരജികൾ ഹൈകോടതി തള്ളി

text_fields
bookmark_border
highcourt
cancel

കൊച്ചി: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക്​ ഫോക്കസ്​ ഏരിയ നിശ്ചയിക്കുമെന്ന ഉത്തരവ്​ പാലിക്കാതെ ചോദ്യ പേപ്പർ തയാറാക്കുന്നതിനെതിരായ ഹരജികൾ ഹൈകോടതി തള്ളി.

കോവിഡ് വ്യാപനത്തെത്തുടർന്ന് പഠനരംഗത്തുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ചോദ്യപേപ്പർ പാറ്റേണിൽ മാറ്റം വരുത്തുമെന്ന ഉത്തരവ്​ സർക്കാർ പാലിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടി ഞാറക്കൽ ഗവ. വൊ​ക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് ഡെന്നി വർഗീസ് അടക്കം നൽകിയ ഹരജികളാണ്​ ജസ്റ്റിസ്​ അമിത്​ റാവൽ പരിഗണിച്ചത്​. ആകെയുള്ള പാഠഭാഗങ്ങളിൽ 60 ശതമാനം ഭാഗം ഫോക്കസ് ഏരിയയാക്കി നിശ്ചയിക്കാനും ചോദ്യപേപ്പറിലെ 70 ശതമാനം ചോദ്യങ്ങളും ഈ ഭാഗത്തുനിന്ന് തയാറാക്കാനും തീരുമാനിച്ച്​ കഴിഞ്ഞ ഡിസംബർ 16ന്​ സർക്കാർ ഉത്തരവിറക്കിയതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 50 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ അധിക ചോയ്​സ്​ എന്ന നിലയിൽ നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ, അധിക ചോയ്​സ്​ അടക്കം ഈ തീരുമാനങ്ങളൊന്നും​ പാലിക്കാതെയാണ്​ ഇപ്പോൾ ചോദ്യപേപ്പർ പാറ്റേൺ നിശ്ചയിച്ചിരിക്കുന്നതെന്നായിരുന്നു ഹരജിയിലെ ആരോപണം.

പരീക്ഷകളിൽ ഉദാര സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് ഹരജി തള്ളിക്കൊണ്ട്​ കോടതി വ്യക്തമാക്കി. എല്ലാ കുട്ടികൾക്കും 100 ശതമാനം മാർക്ക് നൽകുന്നത് വിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യത്തെ തകർക്കും. ഹരജിക്കാർ ആവശ്യപ്പെടുന്ന തരത്തിൽ പരീക്ഷ നടത്തുന്നത് നിലവാരത്തകർച്ചക്കിടയാക്കും . മിടുക്കരായ കുട്ടികൾക്ക് ഉയർന്ന മാർക്ക് വാങ്ങാൻ കഴിയുന്ന തരത്തിലാണ് പരീക്ഷ ചോദ്യപേപ്പറുകൾ തയാറാക്കേണ്ടത്. ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉദാരമായ നിലപാട് സ്വീകരിക്കുന്നത് വരാനിരിക്കുന്ന എൻട്രൻസ് പരീക്ഷകളിൽ കേരള സിലബസിലുള്ള കുട്ടികൾ പിന്നിലാവുന്ന സാഹചര്യമുണ്ടാക്കുമെന്ന്​ ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച് സർക്കാർ ഉത്തരവ്​ പാലിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtexam
News Summary - High court dismiss plea on question paper focus area
Next Story