തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി തള്ളി
text_fieldsകൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരായി സംസ്ഥാന സർക്കാർ നൽകിയ ഹരജി ഹൈകോടതി തള്ളി. അദാനിക്ക് കരാർ നൽകിയ നടപടിയടക്കം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാറും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷനും ഉൾപ്പെടെയുള്ളവർ ഹരജി നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ ഹൈകോടതി തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
വിമാനത്താവള നടത്തിപ്പിനും വികസന പ്രവർത്തനങ്ങൾക്കുമായി പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള കമ്പനിക്ക് (എസ്.പി.വി) രൂപം നൽകാമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില സർക്കാർ ഓഹരിയായി കണക്കാക്കാമെന്നുമുള്ള ഉറപ്പു ലംഘിച്ച് സ്വകാര്യവത്കരണത്തിന് നടപടികൾ സ്വീകരിച്ചതിനെതിരെയാണ് സംസ്ഥാന സർക്കാർ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.