രണ്ടാമത്തെ കുട്ടി മരിക്കുന്നതുവരെ ആദ്യ കേസ് അന്വേഷിച്ചില്ല; വാളയാറിലെ വീഴ്ചകൾ തുറന്നുകാട്ടി ഹൈകോടതി
text_fieldsകൊച്ചി: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷെൻറയും വിചാരണ കോടതിയുടെയും വീഴ്ചകളെ തുറന്നു കാട്ടുന്നതാണ് ൈഹേകാടതി വിധി. കേസ് രേഖകൾ പരിശോധിക്കുേമ്പാൾ വെളിപ്പെടുന്ന കണ്ണീർക്കഥ െഞട്ടിപ്പിക്കുന്നതാണെന്ന് വിധിയിൽ പറയുന്നു.
എന്നാൽ, കേസ് അന്വേഷിച്ചവർക്കും പ്രോസിക്യൂട്ടർക്കും കോടതിക്കും ഇതേ വികാരം ഉണ്ടായില്ല. സത്യത്തിെൻറ അടിസ്ഥാനത്തിലാണ് വിധിയുണ്ടായതെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടായാലേ നീതി നിർവഹണ സംവിധാനത്തിന് വിശ്വാസ്യതയുണ്ടാകൂ. സത്യം വെളിച്ചത്തു കൊണ്ടുവരാൻ വിചാരണ കോടതിയുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാവാത്തതിൽ മനസ്താപമുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
രണ്ടാമത്തെ കുട്ടിയും മരിക്കുന്നതുവരെ മൂത്ത പെൺകുട്ടിയുടെ ദുരൂഹ മരണത്തിലെ അന്വേഷണം കോൾഡ് സ്റ്റോറേജിൽ വെക്കുകയാണ് വാളയാർ എസ്.ഐ ചെയ്തത്. പെൺകുട്ടികളുടെ മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോൾ ഈ സൂചന ലഭിച്ചെങ്കിലും എസ്.ഐ അവഗണിച്ചു. സി.ഐ അന്വേഷണം തുടങ്ങിയപ്പോഴാണ് പീഡന കുറ്റംകൂടി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കാര്യം ഒളിപ്പിച്ചുവെച്ച ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായില്ല. പീഡനത്തിന് ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ അന്വേഷണ സംഘം ശ്രമിച്ചതുമില്ല.
സാക്ഷികൾ വിചാരണക്കിടെ മൊഴികൾ മാറ്റിപ്പറഞ്ഞപ്പോൾ ക്രോസ് വിസ്താരം നടത്താൻ പ്രോസിക്യൂഷൻ തയാറായിട്ടില്ലെന്ന് വ്യക്തമാണ്. തെളിവുകൾ കോടതി മുമ്പാകെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിയാതെവന്നു. തങ്ങളില്ലാത്തപ്പോൾ പ്രതികൾ വീട്ടിൽ വരാറുണ്ടായിരുന്നെന്നും പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത് കണ്ടതിനെ തുടർന്ന് ബന്ധുവായ ഒരു പ്രതിയെ വീട്ടിൽനിന്ന് വിലക്കിയിരുന്നെന്നും പീഡനശ്രമം കണ്ടതിനെ തുടർന്ന് പ്രതികളിലൊരാളെ തല്ലുകയും പുറത്താക്കുകയും ചെയ്തെന്നുമുള്ള മൊഴികൾ മാതാവും രണ്ടാനച്ഛനും പറഞ്ഞിരുന്നു. എന്നാൽ, ഈ മൊഴികൾക്ക് വിചാരണ കോടതി വേണ്ടത്ര ഗൗരവം നൽകിയില്ല. പെൺകുട്ടിയുടെ അമ്മൂമ്മയും കൂട്ടുകാരിയും പറഞ്ഞ മൊഴികളും ശക്തമായ തെളിവായി സ്വീകരിച്ചില്ല. സുപ്രധാന കാര്യങ്ങൾ അവഗണിക്കുകയും അപ്രധാനമായവ പരിഗണിക്കുകയും ചെയ്യുന്ന നിലപാട് കോടതിയിൽനിന്നുണ്ടായി. കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് രണ്ടാനച്ഛൻ പറഞ്ഞതല്ലാതെ എന്താണെന്ന് വ്യക്തമാക്കിയില്ലെന്ന പേരിലാണ് ഇയാളുടെ മൊഴി തള്ളിയത്. വസ്തുത വെളിപ്പെടാൻ ചോദ്യം ചോദിക്കാനും രേഖകൾ ആവശ്യപ്പെടാനുമുള്ള അധികാരം വിനിയോഗിക്കുന്നതിൽ ജഡ്ജി പരാജയപ്പെട്ടു.
പെൺകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് തെളിയിക്കുന്നവിധം മൊഴി നൽകിയ പല സാക്ഷികളെയും പ്രോസിക്യൂഷൻ സാക്ഷി പട്ടികയിൽനിന്ന് ഒഴിവാക്കി. മൊഴി മാറ്റിയവരടക്കം സാക്ഷികളോട് അപ്രധാന ചോദ്യങ്ങൾ മാത്രമാണ് േക്രാസ് വിസ്താരത്തിൽ പ്രോസിക്യൂഷൻ ഉന്നയിച്ചത്. പ്രോസിക്യൂഷെൻറ ഈ പരാജയം പ്രതികളെ സഹായിക്കുന്നതിന് തുല്യമായി. ക്രിമിനൽ വിചാരണ നടപടിയുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന ഘടകങ്ങൾ അസാധാരണമാം വിധം പരാജയപ്പെട്ട കേസാണിത്. വീഴ്ചകളേറെയുള്ള അന്വേഷണവും ആത്മാർഥതയില്ലാത്ത വിചാരണയും ശരിയായി മനസ്സിരുത്താതെയുള്ള കോടതി നടപടിയുമാണ് പ്രതികളെ വെറുതെവിടാനിടയാക്കിയ ഉത്തരവിൽ അവസാനിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.