Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകുതി വേവിച്ച...

പകുതി വേവിച്ച പൊറോട്ടക്ക്​ അഞ്ച്​ ശതമാനത്തിലധികം ജി.എസ്​.ടി പാടില്ല-ഹൈകോടതി

text_fields
bookmark_border
porotta 987
cancel

കൊ​ച്ചി: പാ​ക്ക​റ്റി​ലാ​ക്കി​യ പ​കു​തി വേ​വി​ച്ച പൊ​റോ​ട്ട​ക്ക്​ അ​ഞ്ച് ശ​ത​മാ​ന​ത്തി​ല​ധി​കം ജി.​എ​സ്.​ടി ചു​മ​ത്ത​രു​തെ​ന്ന്​ ഹൈ​കോ​ട​തി. പാ​ക്ക​റ്റ് പൊ​റോ​ട്ട​ക്ക്​ 18 ശ​ത​മാ​നം ജി.​എ​സ്.​ടി ഏ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്​​ത്​ മോ​ഡേ​ൺ ഫു​ഡ്സ്​ എ​ന്‍റ​ർ​പ്രൈ​സ​സ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ് ദി​നേ​ശ് കു​മാ​ർ സി​ങ്ങി​ന്‍റെ ഉ​ത്ത​ര​വ്.

18 ശ​ത​മാ​നം ജി.​എ​സ്.​ടി ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം കോ​ട​തി റ​ദ്ദാ​ക്കി. ഹ​ര​ജി​ക്കാ​ർ വി​പ​ണി​യി​ലി​റ​ക്കി​യ ക്ലാ​സി​ക് മ​ല​ബാ​ർ പൊ​റോ​ട്ട​ക്കും ഓ​ൾ വീ​റ്റ്​ മ​ല​ബാ​ർ പൊ​റോ​ട്ട​ക്കും 18 ശ​ത​മാ​നം ജി.​എ​സ്.​ടി​യാ​ണ്​ നി​കു​തി വ​കു​പ്പ്​ ചു​മ​ത്തി​യ​ത്. ഇ​തി​നെ​തി​രെ ജി.​എ​സ്.​ടി അ​പ്പ​ല​റ്റ്​ അ​തോ​റി​റ്റി​യി​ൽ ഹ​ര​ജി ന​ൽ​കി​യെ​ങ്കി​ലും ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ മോ​ഡേ​ൺ ഫു​ഡ്​​സ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പൊ​റോ​ട്ട ​റൊ​ട്ടി ഇ​ന​ത്തി​ൽ വ​രു​ന്ന ഉ​ൽ​പ​ന്ന​മാ​യ​തി​നാ​ൽ അ​ഞ്ചു​ശ​ത​മാ​നം ജി.​എ​സ്.​ടി മാ​ത്ര​മേ ബാ​ധ​ക​മാ​വൂ​വെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​ടെ വാ​ദം. അ​തേ​സ​മ​യം, ച​പ്പാ​ത്തി​ക്കും റൊ​ട്ടി​ക്കും മാ​ത്ര​മാ​ണ്​ ഇ​ള​വ്​ ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും പൊ​റോ​ട്ട ഈ ​ഗ​ണ​ത്തി​ൽ വ​രി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, പൊ​റോ​ട്ട​യും ച​പ്പാ​ത്തി​യും ധാ​ന്യ​പ്പൊ​ടി​യി​ൽ​നി​ന്ന് ത​യാ​റാ​ക്കു​ന്ന​താ​ണെ​ന്ന് വി​ല​യി​രു​ത്തി​യ സിം​ഗി​ൾ ബെ​ഞ്ച്​ ഈ ​വാ​ദ​ങ്ങ​ൾ ത​ള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTParottaHigh Court
News Summary - High Court: GST Should Not Exceed 5% on Half-Cooked Parotta
Next Story