മുട്ടിൽ മരംമുറി കേസ്; മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ ജാമ്യപേക്ഷ തള്ളി
text_fieldsകൊച്ചി: മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. അതീവ ഗുരുതരമായ തെളിവുകളാണ് പ്രതികൾക്കെതിരെയുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, സഹോദരങ്ങളായ ആേൻറാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ഡ്രൈവർ എം.വി. വിനീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസും അറസ്റ്റും പൊതുജന പ്രതിഷേധങ്ങളെ തടയിടാനുള്ള പുകമറയായിരുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് ഇവർ ഹരജി നൽകിയത്. വനഭൂമിയിൽനിന്നോ വിജ്ഞാപനം െചയ്ത ഭൂമിയിൽനിന്നോ ഈട്ടിത്തടി മുറിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
നേരത്തെ േകസ് ഡയറി കോടതി നിർദേശപ്രകാരം അന്വേഷണസംഘം ഹാജരാക്കിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും റിമാൻഡ് നീട്ടണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം റിപ്പോര്‍ട്ട് നൽകി. ഇത് കൂടി പരിഗണിച്ചാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.