ഒരാളുടെ താൽപര്യം സംരക്ഷിക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ട് തടയുന്നതെന്തിനെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഒരാളുടെ താൽപര്യം സംരക്ഷിക്കാൻ സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നതെന്തിനെന്ന് ഹൈകോടതി. വിഷയം പൊതുതാൽപര്യമുള്ളതാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുൺ ഇക്കാര്യം വാക്കാൽ ആരാഞ്ഞത്. റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമീഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാനിർമാതാവായ എറണാകുളം സ്വദേശി സജിമോൻ പാറയിൽ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി നേരത്തേ പരിഗണിച്ച കോടതി റിപ്പോർട്ട് പുറത്തുവിടുന്നതിന് താൽക്കാലിക സ്റ്റേ അനുവദിച്ചിരുന്നു.
വിശദീകരണം നൽകാൻ ഹരജിക്കാരൻ സമയം തേടിയതിനെത്തുടർന്ന് ഹരജി വീണ്ടും ആഗസ്റ്റ് ആറിന് വിശദ വാദത്തിന് പരിഗണിക്കാനായി മാറ്റി. അതുവരെ റിപ്പോർട്ട് പുറത്തുവിടുന്നതിന് സ്റ്റേ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.