ഹൈകോടതി അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു
text_fieldsതിരുവനന്തപുരം: ഹൈകോടതിയുടെ 2024ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു. 2024 ഏപ്രിൽ 15 മുതൽ മേയ് 17 വരെയാണ് വേനലവധി. സെപ്റ്റംബർ 14 മുതൽ 22 വരെ ഓണാവധിയും ഡിസംബർ 23 മുതൽ 31 വരെ ക്രിസ്മസ് അവധിയുമായിരിക്കും.
ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള മറ്റ് അവധി ദിനങ്ങൾ; ജനുവരി 2 - മന്നം ജയന്തി, ജനുവരി 26 - റിപ്പബ്ലിക് ദിനം, മാർച്ച് 8 - ശിവരാത്രി, മാർച്ച് 28 - പെസഹാ വ്യാഴം, മാർച്ച് 29 - ദുഃഖവെള്ളി, ഏപ്രിൽ 10 - ഈദുൽ ഫിത്ർ (റമദാൻ), മേയ് 1 - മേയ് ദിനം, ജൂൺ 17 - ബക്രീദ്, ജൂലൈ 16 - മുഹറം, ആഗസ്റ്റ് 3 - കർക്കടക വാവ്, ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം, ആഗസ്റ്റ് 20 - ശ്രീനാരായണഗുരു ജയന്തി, ആഗസ്റ്റ് 26 - ശ്രീകൃഷ്ണ ജയന്തി, ആഗസ്റ്റ് 28 - അയ്യൻകാളി ജയന്തി, സെപ്റ്റംബർ 16 - മൂന്നാം ഓണം / മിലാദേ ഷെരീഫ്, സെപ്റ്റംബർ 17 - നാലാം ഓണം, സെപ്റ്റംബർ 21 - ശ്രീനാരായണഗുരു സമാധി ദിനം, ഒക്ടോബർ 2 - ഗാന്ധി ജയന്തി, ഒക്ടോബർ 31 - ദീപാവലി, ഡിസംബർ 25 - ക്രിസ്മസ്.
സിവിൽ കോടതികളുടെ അവധി
വേനലവധി - ഏപ്രിൽ 15 മുതൽ മേയ് 17 വരെ, ഓണാവധി - സെപ്റ്റംബർ 14 മുതൽ 22 വരെ. ക്രിസ്മസ് അവധി ഡിസംബർ 23 മുതൽ 31 വരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.