പാലത്തായി പീഡനം: ഹൈകോടതി ഇടപെട്ടു; അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsകൊച്ചി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ അന്വേഷണത്തിന് ഹൈകോടതി പ്രത്യേകസംഘത്തെ നിയമിച്ചു.
നിലവിലെ സംഘത്തെ മാറ്റി ഐ.ജി റാങ്കിെല മറ്റേതെങ്കിലും ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ പുതിയ സംഘത്തെ നിയോഗിച്ച് അന്വേഷിക്കാനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ ഉത്തരവ്. രണ്ടാഴ്ചക്കകം പുതിയ സംഘം രൂപവത്കരിച്ച് അന്വേഷണ ചുമതല കൈമാറാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.
അന്വേഷണം ഏതുസംഘത്തിന് കൈമാറുന്നതിനും വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്. അന്വേഷണം പ്രത്യേകസംഘത്തെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ബി.ജെ.പി നേതാവുകൂടിയായ പ്രതി പത്മരാജൻ സ്കൂളിൽ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റിലായ ഇയാൾക്ക് വിചാരണക്കോടതി ജാമ്യവും അനുവദിച്ചു. പ്രതിക്ക് അനുകൂല രീതിയിലാണ് ഐ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിെല അന്വേഷണമെന്ന് ആേരാപിച്ചാണ് മാതാവ് കോടതിയെ സമീപിച്ചത്. പോക്സോ ആക്ട് പ്രകാരം അന്വേഷണവും വിചാരണയും വേഗത്തിലാക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ആറ് മാസമായിട്ടും അന്വേഷണം പൂർത്തിയായിട്ടില്ല. പ്രതിക്ക് ജാമ്യം കിട്ടാൻ അവസരം ഒരുക്കിയതും അന്വേഷണസംഘമാണെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച കേസ് പരിഗണിക്കവെ, പുതിയ സംഘത്തെ അന്വേഷണം ഏൽപിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാറിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ അറിയിക്കുകയായിരുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെയും സംഘത്തിലുള്ളവെരയും മാറ്റാമെന്നും വ്യക്തമാക്കി. തുടർന്നാണ് കോടതിയുടെ നിർദേശമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.