സാമൂഹികവിരുദ്ധ ശല്യത്തിന്‍െറ പേരില്‍ രാത്രി ഹോട്ടല്‍ പ്രവര്‍ത്തനം തടയാന്‍ എസ്.ഐക്ക് അധികാരമില്ല –ഹൈകോടതി
text_fieldsകൊച്ചി: സാമൂഹികവിരുദ്ധ ശല്യം തടയാനെന്ന പേരില്‍ രാത്രി 11നുശേഷം ഹോട്ടലുകളുടെ പ്രവര്‍ത്തനം തടയാന്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് അധികാരമില്ളെന്ന് ഹൈകോടതി. കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കാനും പൊലീസിന് അധികാരമുണ്ടെങ്കിലും അധികാരപരിധി മറികടന്നുള്ള നടപടി പാടില്ല. ഹോട്ടല്‍ പ്രവര്‍ത്തനം രാത്രി 11വരെ മാത്രമേ അനുവദിക്കൂവെന്ന എസ്.ഐയുടെ ഉത്തരവിനെതിരെ കൊല്ലം ശക്തികുളങ്ങര സ്വദേശി രവികുമാര്‍ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.
രാപകല്‍ മത്സ്യബന്ധനം നടക്കുന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെതിരെയാണ് എസ്.ഐ നോട്ടീസ് നല്‍കിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സാമൂഹികവിരുദ്ധരുടെ താവളമാകാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. രാത്രി ഭക്ഷണം കഴിക്കാനത്തെുന്നവര്‍ വാഹനങ്ങള്‍ റോഡില്‍ അലസമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതും ചൂണ്ടിക്കാട്ടിയിരുന്നു. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍െറയും തദ്ദേശ സ്ഥാപനത്തിന്‍െറയും അനുമതിയും ലൈസന്‍സും വാങ്ങിയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ അധികാരികളൊന്നും പ്രവര്‍ത്തനത്തിന് സമയക്രമം നിശ്ചയിച്ചിട്ടില്ല.
പൊലീസ് ആക്ടനുസരിച്ച് ജില്ല പൊലീസ് മേധാവിക്ക് സര്‍ക്കാര്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ പൊതുഅറിയിപ്പ് നല്‍കി നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍, എസ്.ഐക്ക് ഇത്തരത്തില്‍ നോട്ടീസ് നല്‍കാന്‍ പൊലീസ് ആക്ട് പ്രകാരം അധികാരമില്ല. രാത്രി 11നുശേഷം ഹോട്ടല്‍ പ്രവര്‍ത്തനം തടയുന്ന എസ്.ഐയുടെ നോട്ടീസ് ഭരണഘടന ഉറപ്പുനല്‍കുന്ന തൊഴിലവകാശത്തിന്‍െറ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.