Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടക്കാമ്പൂർ ഭൂമി:...

കൊട്ടക്കാമ്പൂർ ഭൂമി: ജോയ്സ് ജോർജിന്‍റെ പട്ടയം റദ്ദാക്കിയ നടപടിക്ക് സ്റ്റേ

text_fields
bookmark_border
കൊട്ടക്കാമ്പൂർ ഭൂമി: ജോയ്സ് ജോർജിന്‍റെ പട്ടയം റദ്ദാക്കിയ നടപടിക്ക് സ്റ്റേ
cancel

കൊച്ചി: കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ ജോയ്സ് ജോർജിന്‍റെ പട്ടയം റദ്ദാക്കിയ നടപടിക്ക് സ്റ്റേ. ദേവികുളം സബ്കലക്ടറ ുടെ നടപടി ഒരു മാസത്തേക്ക് ഹൈകോടതിയാണ് സ്റ്റേ ചെയ്തത്.

ഭൂമിയുടെ ഉടമാവകാശം തെളിയിക്കാനാവശ്യമായ രേഖകൾ ഹാജര ാക്കാത്ത സാഹചര്യത്തിലാണ് ജോയ്സ് ജോർജി​​​െൻറയും ബന്ധുക്കളുടെയും പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കലക്ടർ റദ്ദാക്കിയത്. ഇതിനെതിരെ ജോയ്സ് ജോർജും കുടുംബവും ഹൈകോടതിയിൽ ഹരജി നൽകുകയായിരുന്നു.

ഇടുക്കി വട്ടവട കൊട്ടക്കാമ്പൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 58ൽ 32 ഏക്കറാണ്​ ജോയ്സ് ജോർജ്​ അടക്കം ഏഴ്​ കുടുംബാംഗങ്ങൾക്കുള്ളത്. കൊട്ടക്കാമ്പൂരിൽ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗക്കാരുമായ മുരുകൻ, ഗണേശൻ, വീരമ്മാൾ, പൂങ്കൊടി, ലക്ഷ്‌മി, ബാലൻ, മാരിയമ്മാൾ, കുമാരക്കൾ എന്നിവരിൽനിന്ന്​ 2001ൽ ജോയ്‌സി​​​െൻറ പിതാവ് ജോർജ് 32 ഏക്കർ പവർ ഓഫ് അറ്റോർണിയിലൂടെ കൈവശപ്പെടുത്തിയെന്ന് 2014ലാണ്​ കലക്‌ടർക്ക് പരാതി ലഭിക്കുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരിൽ പട്ടയം തരപ്പെടുത്തി പിന്നീട് സ്വന്തമാക്കിയെന്നാണ് ആരോപണം.

വ്യാജ പട്ടയത്തിലൂടെ സർക്കാർ ഭൂമി കൈയേറിയതാണെന്ന അന്നത്തെ ദേവികുളം സബ്​ കലക്​ടർ ​വി.ആർ. േ​പ്രംകുമാറി​​​െൻറ റിപ്പോർട്ടിനെ തുടർന്ന് 25.4 ഏക്കറി​​​െൻറ പട്ടയം 2017 നവംബർ 11ന് സർക്കാർ റദ്ദാക്കി. കൊട്ടക്കാമ്പൂരിൽ ഒറ്റദിവസം​ എട്ടുപേർക്ക്​ പട്ടയം നൽകിയെന്നും അദ്​ഭുതകരമായ വേഗത്തിലാണ്​ നടപടി പൂർത്തിയാക്കിയതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതാണ്​ പട്ടയം റദ്ദാക്കാനുള്ള കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്​. 1979ലെ രജിസ്​റ്ററിൽ ഇത്​​ സർക്കാർ ഭൂമിയെന്ന്​ രേഖപ്പെടുത്തിയതായും കണ്ടെത്തി​യിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsJoys Georgemalayalam newsKottakamboor land issue
News Summary - high court on Kottakamboor Land Issue-kerala news
Next Story