പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈകോടതി മാർച്ച്
text_fieldsതിരുവനന്തപുരം: പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈകോടതി മാർച്ചുമായി സംയുക്ത ട്രേഡ് യൂനിയൻ. ഏപ്രിൽ 12നാണ് മാർച്ച് നടക്കുക.
മാർച്ച് 28, 29 ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട് പണിമുടക്ക് തടയുന്ന ഉത്തരവുകൾ കേരള ഹൈക്കോടതി പുറപ്പെടുവിക്കുകയുണ്ടായി. തൊഴിലാളികൾക്ക് അവരുടെ വാദങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകാതെയാണ് ഹൈകോടതി പണിമുടക്ക് നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളത്.
സംഘം ചേരാനും, കൂട്ടായി വിലപേശാനും, ന്യായമായ ആവശ്യങ്ങൾ അംഗീകരിപ്പിക്കുന്നതിന് പണിമുടക്കുവാനുള്ള അവകാശവും തൊഴിലാളികൾക്ക് നിയമപരമായി ഉറപ്പുനൽകുന്ന തൊഴിൽ നിയമങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് ഈ പണിമുടക്ക് നിരോധന ഉത്തരവുകൾ വന്നിട്ടുള്ളതെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു.
സാങ്കേതികമായ കാര്യങ്ങൾ നിരത്തി പണിമുടക്ക് അവകാശം നിഷേധിക്കുന്ന ഇത്തരം ഉത്തരവുകൾ തൊഴിലാളികളുടെ സംഘം ചേരാനുള്ള സ്വാതന്ത്ര്യത്തെയാണ് നിഷേധിക്കുന്നത്.ഈ സാഹചര്യത്തിലാണ് പണിമുടക്കാനുള്ള തൊഴിലാളികളുടെ നിമയപരമായ അവകാശത്തെ ചോദ്യം ചെയ്യുന്ന ഉത്തരവുകൾക്കെതിരെ ഏപ്രിൽ 12 ന് തൊഴിലാളികൾ ഹൈക്കോടതി മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.