കമ്പനി വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ഹരജി; എൻ.എസ്.എസിനും സർക്കാറിനും ഹൈകോടതി നോട്ടീസ്
text_fieldsകൊച്ചി: കമ്പനി നിയമപ്രകാരമുള്ള വ്യവസ്ഥകൾ എൻ.എസ്.എസ് പാലിക്കുന്നില്ലെന്ന് ആരോപിക്കുന്ന ഹരജിയിൽ സർക്കാറിനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അടക്കമുള്ള എതിർകക്ഷികൾക്കും ഹൈകോടതി നോട്ടീസ്.
എൻ.എസ്.എസ് മുൻ രജിസ്ട്രാറും മുൻ വൈസ് പ്രസിഡന്‍റുമായ പ്രഫ. വി.പി. ഹരിദാസ്, മുൻ ഡയറക്ടർ ഡോ. വിനോദ് കുമാർ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഉത്തരവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി രജിസ്ട്രേഷൻ ഐ.ജിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നും ഹരജിയിൽ ആരോപിച്ചു.
2013ലെ പുതിയ കേന്ദ്ര കമ്പനി നിയമപ്രകാരം നോൺ ട്രേഡിങ് കമ്പനികളുടെ ഡയറക്ടർമാർക്ക് ഡയറക്ടർ ഐഡന്‍റിഫിക്കേഷൻ നമ്പർ (ഡിൻ) വേണമെന്ന് ഹരജിയിൽ പറയുന്നു. നിലവിലെ ഡയറക്ടർ ബോർഡ് മെംബർമാർക്ക് ഡിൻ ഇല്ല.
കമ്പനി രജിസ്ട്രാർക്ക് നൽകുന്ന വാർഷിക റിട്ടേൺ, സാമ്പത്തിക സ്റ്റേറ്റ്‌മെന്‍റ് തുടങ്ങിയവയിലൊക്കെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ഡിൻ രേഖപ്പെടുത്തണമെന്നുണ്ട്. എൻ.എസ്.എസ് നൽകിയ രേഖകളിൽ ഇത് രേഖപ്പെടുത്താത്തതിനാൽ ഇവയൊക്കെ അസാധുവാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രേഷൻ ഐ.ജിക്ക് പരാതി നൽകിയത്. എന്നാൽ, ബാഹ്യസമ്മർദത്തെ തുടർന്ന് നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.